വാട്സ് ആപ്പ് ഇനി മുതല്‍ വിന്‍ഡോസ് ഫോണുകളില്‍ ലഭിക്കില്ല

കൊച്ചി: (www.kvartha.com 09.05.2019) വാട്സ് ആപ്പ് ഇനി മുതല്‍ വിന്‍ഡോസ് ഫോണുകളില്‍ ലഭിക്കില്ല. വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളില്‍ നിന്നും ഈ വര്‍ഷം അവസാനത്തോടെ വാട്ട്സ് ആപ്പ് സേവനം പിന്‍വലിക്കും എന്നാണ് പ്രഖ്യാപനം.

കഴിഞ്ഞ ദിവസം നടത്തിയ വാട്സ്ആപ്പിന്റെ ബ്ലോഗ് പോസ്റ്റിലാണ് വിന്‍ഡോസ് ഫോണുകളെ കൈവിടുന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയത്. 2019 ഡിസംബര്‍ 31 വരെ മാത്രമേ ഇനി വിന്‍ഡോസ് ഫോണുകളില്‍ വാട്സ് ആപ്പ് പ്രവര്‍ത്തിക്കൂ. നേരത്തെ ബ്ലാക്ക് ബെറി, സിംബിയന്‍ ഫോണുകളില്‍ നിന്നും വാട്സ് ആപ്പ് സേവനം പിന്‍വലിച്ചിരുന്നു.

WhatsApp to say goodbye to Windows Phone devices this New Year's Eve, Kochi, News, Business, Technology, Whatsapp, Mobile Phone, Kerala.

2020 ഫെബ്രുവരി ഒന്നു മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിനു മുന്‍പുള്ള ഒഎസ് പതിപ്പുകളിലെ സേവനവും വാട്സ് ആപ്പ് പിന്‍വലിക്കും. ഇതോടൊപ്പം ഐഒഎസ് 7 നും അതിനു മുന്‍പുള്ള പതിപ്പുകളിലെ ഐഫോണുകളിലും വാട്സ് ആപ്പ് ലഭിക്കില്ല.

പഴയ മോഡലുകള്‍ക്ക് വേണ്ടിയുള്ള പതിപ്പുകള്‍ നിലനിര്‍ത്താനുള്ള ചെലവും അപ്ഡേഷന്റെ കാലതാമസവും വാട്സ് ആപ്പ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകളില്‍ ലഭ്യമാക്കാന്‍ കഴിയില്ല. അതിനാലാണ് വാട്സ് ആപ്പ് പഴയ ഫോണുകളെ കൈവിടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: WhatsApp to say goodbye to Windows Phone devices this New Year's Eve, Kochi, News, Business, Technology, Whatsapp, Mobile Phone, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?