തെരഞ്ഞെടുപ്പ് ചട്ടലംഘനം; മോഡിക്ക് ക്ലീന്‍ ചിറ്റ്, രാഹുലിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
ന്യൂഡെല്‍ഹി: (www.kvartha.com 02.05.2019) തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദിവാസി നിയമവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് നല്‍കിയത്.
ആദിവാസികളെ വെടിവച്ചു കൊല്ലാനുള്ള നിയമം കൊണ്ടുവന്നത് മോഡി സര്‍ക്കാര്‍ എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തിനകം കമ്മിഷനു വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പോലീസിന് ആദിവാസികളെ വെടിവയ്ക്കുന്നതിന് അനുവാദം നല്‍കുന്ന പുതിയ നിയമത്തിനു നരേന്ദ്ര മോഡി രൂപം കൊടുത്തിട്ടുണ്ട്. ഈ നിയമത്തില്‍ ആദിവാസികളെ ആക്രമിക്കാമെന്ന് പറയുന്നുണ്ട്. നിങ്ങളുടെ ഭൂമി, വനം, വെള്ളം എല്ലാം അവരെടുക്കുന്നു. എന്നിട്ട് പറയുന്നു ആദിവാസികളെ വെടിവച്ചു വീഴ്ത്താവുന്നതാണെന്ന് . ഏപ്രില്‍ 23ന് മധ്യപ്രദേശിലെ ഷാഡോളിലെ റാലിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഇതു സംബന്ധിച്ച് 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചുവെന്ന പരാതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഏപ്രില്‍ ഒന്‍പതിന് നടത്തിയ പ്രസംഗത്തില്‍ മോഡി പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
കന്നി വോട്ടര്‍മാര്‍ അവരുടെ വോട്ട് പുല്‍വാമയില്‍ വീരമൃത്യുവരിക്കുകയും ബാലാകോട്ട് വ്യോമാക്രമണം നടത്തുകയും ചെയ്ത ധീര സൈനികര്‍ക്ക് സമര്‍പ്പിക്കണമെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. പ്രസംഗത്തിന്റെ പകര്‍പ്പ് പരിശോധിച്ചെന്നും എന്നാല്‍ ചട്ടലംഘനമില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കുകയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ വാര്‍ധയില്‍ മോഡി നടത്തിയ പരാമര്‍ശവും ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയിരുന്നു.
അതേസമയം മോഡിയുടെയും അമിത് ഷായുടെയും ചട്ടലംഘനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കാത്തതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പെരുമാറ്റ ചട്ട ലംഘനമല്ലെന്ന കണ്ടെത്തല്‍ കമ്മിഷന്‍ കോടതിയെ അറിയിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rahul Gandhi Gets Election Body Notice Over "Anti-Tribal Law" Claim, New Delhi, News, Politics, Congress, Trending, Lok Sabha, Election, National, Election Commission.

Powered by Info News For You

Comments
Post a Comment