ടെരരരരാ ടാരട്ടാ...... പാമ്പ് കടിച്ച ദേഷ്യം കടിച്ചമര്‍ത്താനാവാതെ പാമ്പിനെ എടുത്ത് കടിച്ചു; പാമ്പും പോയി ആളും പോയി

വഡോദര: (www.kvartha.com 07.05.2019) പാമ്പ് കടിച്ചാല്‍ സാധാരണ പാമ്പിനെ തല്ലിക്കൊല്ലാറാണ് പതിവ്. എന്നാല്‍ കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാലോ? അങ്ങനെയൊരു സംഭവമാണ് ഗുജറാത്തിലെ മഹിസാഗര്‍ ഗ്രാമത്തില്‍ നടന്നത്. പാമ്പ് കടിച്ച ദേഷ്യം കടിച്ചമര്‍ത്താനാവാതെ പാമ്പിനെ എടുത്ത് കടിച്ച കര്‍ഷകന്‍ മരണപ്പെട്ട വാര്‍ത്തയാണ് മഹിസാഗര്‍ ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത്. പര്‍വത് ഗാലാ ബാരിയ(70) എന്ന കര്‍ഷകനാണ് മരിച്ചത്. ഇയാളുടെ കടിയേറ്റ് പാമ്പും ചത്തു.

കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇയാളെ വിഷപ്പാമ്പ് കടിച്ചത്. പാമ്പ് കടിച്ച ദേഷ്യത്തിന് ഇയാള്‍ പാമ്പിനെ വായിലെടുത്തിട്ട് ചവച്ചരയ്ക്കുകയായിരുന്നു. ബോധംകെട്ട് വീണ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gujarat, News, Snake, Bite, Killed, Farmers, Humor, National, Snake Bites 70-Year-Old In Gujarat Who Bites It Back To Take Revenge, Both Die. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?