മരം വീണ് ഓടിക്കൊണ്ടിരിക്കുകയായിരുന്ന രണ്ട് കാറുകള്‍ തകര്‍ന്നു; യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദേശീയപാതയില്‍ ഒരു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

ഉപ്പള: (www.kasargodvartha.com 10.05.2019) മരം വീണ് ഓടിക്കൊണ്ടിരിക്കുകയായിരുന്ന രണ്ട് കാറുകള്‍ തകര്‍ന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടത്. കാഞ്ഞങ്ങാട്ടെയും കാസര്‍കോട്ടെയും യാത്രക്കാര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയര്‍, ഇഗ്നിസ് കാറുകളാണ് പൂര്‍ണമായും തകര്‍ന്നത്. വെള്ളിയാഴ്ച വൈകിട്ട് 4.45 മണിയോടെയാണ് അപകടം സംഭവിച്ചത്.



സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. പോലീസും ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, Kasaragod, Kerala, news, Car, Top-Headlines, Car-Accident, Tree fell in to running cars; Driver injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?