എസ്.എസ്.എല്‍.സി: അഞ്ചാം തവണയും നൂറുമേനി തിളക്കത്തില്‍ എന്‍.എ ഗേള്‍സ് സ്‌കൂള്‍
എരുതുംകടവ് (www.evisionnnews.co) എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും എരുതുംകടവ് എന്‍.എ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് നൂറുശതമാനം വിജയം. മൂല്യാധിഷ്ടിത വിദ്യാഭ്യാസവും ക്രിയാത്മകമായ പരിശീലനവും നല്‍കി സ്ത്രീ ശാക്തീകരണം അജണ്ടയാക്കി പ്രവര്‍ത്തിച്ചു വരുന്ന കാമ്പസില്‍ നിന്ന് ഇതിനകം നാലായിരത്തോളം വിദ്യാര്‍ത്ഥിനികള്‍ സെക്കന്ററി, ഹയര്‍സെക്കന്ററി, ഡിഗ്രി എന്നീ വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളേയും അവരെ പ്രാപ്തരാക്കിയ അദ്ധ്യാപക- അധ്യാപികമാരെയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. രവീന്ദ്രന്‍, ഡയറക്ടര്‍ ഖലീല്‍ അഭിനന്ദിച്ചു.
Powered by Info News For You

Comments
Post a Comment