അപകടത്തില്‍ നഷ്ടപ്പെട്ട കാലിന് പകരം മറ്റൊരു കൃത്രിമക്കാല്‍ കിട്ടിയ സന്തോഷത്തില്‍ കുഞ്ഞിന്റെ ആനന്ദനൃത്തം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അഫ്ഗാനിസ്ഥാന്‍: (www.kvartha.com 08.05.2019) അപകടത്തില്‍ നഷ്ടപ്പെട്ട കാലിന് പകരം മറ്റൊരു കൃത്രിമക്കാല്‍ കിട്ടിയ സന്തോഷത്തില്‍ കുഞ്ഞിന്റെ ആനന്ദനൃത്തം, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. നഷ്ടപ്പെട്ടതിന് പകരമാവാന്‍ മറ്റൊന്നിനുമാവില്ല. എന്നാല്‍ പകരം മറ്റൊന്ന് കിട്ടിയാല്‍ അത് ആഹ്‌ളാദത്തിന് വഴി നല്‍കും.

അത്തരത്തില്‍ നഷ്ടപ്പെട്ട ഒന്നാണ് ഇപ്പോള്‍ അഹമ്മദ് സെയ്ദ് റഹ്മാന്‍ എന്ന അഫ്ഗാന്‍ ബാലന് കിട്ടിയിരിക്കുന്നത്. എട്ട് മാസം പ്രായമുള്ളപ്പോള്‍ ഭരണകൂടവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ കുഴിബോംബ് സ്ഫോടനത്തിലാണ് അഹമ്മദ് സെയ്ദ് റഹ്മാന്‍ എന്ന കുട്ടിക്ക് കാല്‍ നഷ്ടമായത്.

Afghan boy dances in pure joy after getting prosthetic leg. Internet tears up at viral video, Afghanistan, News, Dance, Video, Twitter, Boy, World

അഫ്ഗാനിസ്ഥാനിലെ ഇന്റര്‍നാഷണല്‍ റെഡ്ക്രോസ് ഓര്‍ത്തോപീഡിക് സെന്ററിലാണ് അഹമ്മദിന് കൃത്രിമക്കാല്‍ പിടിപ്പിച്ചത്. കൃത്രിമ കാല്‍ കിട്ടിയ സന്തോഷത്തില്‍ അഹമ്മദ് ആശുപത്രി മുറിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ റോയ മുസാവിയാണ് ട്വിറ്ററില്‍ പങ്ക് വെച്ചത്. മാര്‍ച്ച് ആറിന് ഷെയര്‍ ചെയ്ത വീഡിയോ മുപ്പതിനായിരത്തിലധികം ലൈക്കുകള്‍ നേടിക്കഴിഞ്ഞു. പതിനായിരത്തിലധികം പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തു.

അഹമ്മദിന്റെ നിഷ്‌കളങ്കത മുഴുവന്‍ അവന്റെ സന്തോഷത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതായി വീഡിയോ കാണുമ്പോള്‍ നമുക്ക് മനസിലാകും. നിരവധിയാളുകള്‍ അഹമ്മദിന്റെ ആഹ്ളാദത്തില്‍ പങ്കു ചേര്‍ന്നു കൊണ്ടാണ് വീഡിയോ ഷെയര്‍ ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Afghan boy dances in pure joy after getting prosthetic leg. Internet tears up at viral video, Afghanistan, News, Dance, Video, Twitter, Boy, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?