കോണ്‍ഗ്രസ് നേതാവ് രേഷ്മ പഡേകനൂറിനെ കൃഷ്ണാനദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, പാര്‍ട്ടി നേതാവിന്റെ കൂടെ രാത്രി കാറില്‍ സഞ്ചരിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍
വിജയപുര: (www.kvartha.com 18.05.2019) കോണ്‍ഗ്രസ് നേതാവ് രേഷ്മ പഡേകനൂറിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബസവനബാഗവഡി ജില്ലയിലെ കോലാര്‍ പാലത്തിന് താഴെ കൃഷ്ണാനദിക്കരയില്‍ വെള്ളിയാഴ്ചയാണ് രേഷ്മയുടെ മൃതദേഹം കണ്ടെത്തിയത്. ജെ.ഡി.എസിന്റെ മുന്‍ ജില്ലാ പ്രസിഡന്റാണ് രേഷ്മ.
രേഷ്്മയുടെ ശരീരത്തില്‍ പാടുകള്‍ കാണപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മരണം കൊലപാതകമാണെന്നാണ് കര്‍ണാടക പോലീസിന്റെ പ്രാഥമിക നിഗമനം. രേഷ്മയെ അജ്ഞാതര്‍ കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടുവന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി രേഷ്മ എ.ഐ.എം.ഐ.എം പാര്‍ട്ടി നേതാവിന്റെ കൂടെ കാറില്‍ സഞ്ചരിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത കോലാര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
രേഷ്മയുടെ അസ്വാഭാവിക മരണത്തില്‍ നേതാക്കളെല്ലാം ഞെട്ടിയിരിക്കയാണ്. രേഷ്മയുടെ മരണത്തില്‍ അനുശോചനം അറിയിച്ച നേതാക്കള്‍ രേഷ്മയ്ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman Congress leader Reshma Padeknur found dead, Karnataka police suspect murder, Congress, News, Politics, Dead, Dead Body, Congress, Murder, Police, Probe, National.

Powered by Info News For You

Comments
Post a Comment