റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതിക്ക് നേരെ കഞ്ചാവ് ലഹരിയില്‍ യുവാവിന്റെ പരാക്രമം
കാസര്‍കോട് (www.evisionnews.co): റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതിക്ക് നേരെ കഞ്ചാവ് ലഹരിയില്‍ യുവാവിന്റെ പരാക്രമം. കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിലാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ ലഹരിയിലെത്തിയ യുവാവ് തള്ളിയിടുകയായിരുന്നു. നേരത്തെയും ഇയാള്‍ യുവതികള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമം നടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന ഹോംഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും പരാതിയില്ലാത്തതിനാല്‍ വിട്ടയച്ചു.
Powered by Info News For You

Comments
Post a Comment