എസ് എസ് എല്‍ സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിക്കാത്തതിന് മകനെ പിതാവ് മണ്‍വെട്ടികൊണ്ട് തല്ലിയെന്ന പരാതിയില്‍ പുതിയ വഴിത്തിരിവ്; ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് ഭാര്യ; പിതാവിനെ ജയിലില്‍ അടയ്ക്കരുതെന്ന് പറഞ്ഞ് കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞ് ബഹളം വെച്ച് മകന്‍
തിരുവനന്തപുരം: (www.kvartha.com 08.05.2019) എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിക്കാത്തതിന് മകനെ പിതാവ് മണ്‍വെട്ടികൊണ്ട് തല്ലിയ സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. സംഭവത്തില്‍ പിതാവ് അറസ്റ്റിലായതിന് പിന്നാലെയാണ് പോലീസിനെ പോലും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
മകനെ കൈയ്ക്ക് പിന്നില്‍ ഒരു തവണ മാത്രമാണ് അടിച്ചതെന്നും മര്‍ദനത്തില്‍ മുറിവോ ചതവോ പരിക്കോ ഇല്ലെന്നുമാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. മകന്റെ പഠനകാര്യത്തില്‍ പിതാവ് അതീവ ശ്രദ്ധാലുവായിരുന്നു എന്നും പറയുന്നു.
വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഭാര്യയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. പ്രശ്നം ഇത്രത്തോളം വഷളാകുമെന്നും കരുതിയില്ല. ഒടുവില്‍ കേസായി വക്കാലത്തായി ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടക്കുമെന്ന ഘട്ടവുമെത്തിയതോടെ കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഭാര്യ രംഗത്തെത്തുകയായിരുന്നു. കോടതി മുറിയില്‍ മോഹാലസ്യപ്പെട്ട് കുഴഞ്ഞു വീഴുകയും ചെയ്തു. അച്ഛനെ ജയിലില്‍ അടക്കുമെന്ന് അറിഞ്ഞതോടെ പോലീസ് സ്റ്റേഷനില്‍ എത്തിയ മകനും കരച്ചിലായി.
എല്ലാ വിഷയത്തിനും മകന്‍ എ പ്ലസ് വാങ്ങുമെന്നായിരുന്നു പിതാവിന്റെ പ്രതീക്ഷ. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ മൂന്ന് വിഷയത്തിന് ഗ്രേഡ് കുറഞ്ഞു പോയി. ഇതോടെ പ്രകോപിതനായ കിളിമാനൂര്‍ സ്വദേശി സാബു മകനെ മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിക്കുകയായിരുന്നു. കൈമുട്ടിന് പിറകിലായാണ് അടികൊണ്ടത്. പിതാവ് മര്‍ദിക്കുന്നതിന്റെ ചിത്രം കുട്ടിയുടെ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട ബാലാവകാശ സംഘടനകള്‍ വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതോടെ പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചു. വീട്ടിലുണ്ടാകുന്ന ചെറിയ വഴക്കാണ് പെട്ടെന്ന് അനിയന്ത്രിതമായി വളര്‍ന്ന് വലുതായതെന്ന് സ്റ്റേഷനിലെ പോലീസുകാര്‍ തന്നെ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man held for beating son over poor SSLC result Twist in court, Thiruvananthapuram, News, Local-News, Trending, Arrested, SSLC, Result, attack, Court, Police Station, Kerala.

Powered by Info News For You

Comments
Post a Comment