എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണത്തിന് നിരോധനം; സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

കോഴിക്കോട്: (www.kvartha.com 02.05.2019) എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്ര ധാരണത്തിന് നിരോധനം. എംഇഎസ് പ്രസിഡന്റ് ഡോ: പികെ ഫസല്‍ ഗഫൂറാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

മുഖം മറച്ചുകൊണ്ടുള്ള വസ്ത്രധാരണവുമായി വിദ്യാര്‍ഥികള്‍ ക്ലാസുകളിലേക്ക് വരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പാക്കണം. 2019-2020 അധ്യായന വര്‍ഷം മുതല്‍ ഇത് വിവാദങ്ങള്‍ക്കിടം കൊടുക്കാതെ പ്രാവര്‍ത്തികമാക്കണം എന്നും, ഇത് നിയമമായി ഉള്‍പ്പെടുത്തി പുതിയ അധ്യായന വര്‍ഷത്തെ കോളെജ് കലണ്ടര്‍ തയ്യാറാക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, Kerala, News, Education, State, Government, Ban in MES Colleges for Dress covering Face. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?