ഇവിഎം തട്ടിപ്പ് പരിശോധിക്കാന്‍ സംവിധാനവുമായി കോണ്‍ഗ്രസ്; വോട്ടെണ്ണല്‍ ദിവസത്തെ വിവരങ്ങള്‍ അനലറ്റിക്‌സ് വകുപ്പിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: (www.kvartha.com 20.05.2019) ഇവിഎം തട്ടിപ്പ് പരിശോധിക്കാന്‍ സംവിധാനവുമായി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ ദിവസത്തെ വിവരങ്ങള്‍ അനലറ്റിക്‌സ് വകുപ്പിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇത് കൊണ്ടാകുമെന്നാണ് റിപോര്‍ട്ട്.

മേയ് 23 ന് ഫലം വന്നതിന് ശേഷം ഓരോ ബൂത്തിലെയും വിവരങ്ങള്‍ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ചുകൊടുക്കണമെന്നാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 'ഫോറം 17 സി, ഫോറം 20' എന്നിവ ആധാരമാക്കിയാണ് പരിശോധന നടത്തുന്നത്.

ഇവിഎമ്മുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന മനസിലാക്കാന്‍ 'ഫോറന്‍സിക് മാതൃക'യിലുള്ള സംവിധാനമാണ് കോണ്‍ഗ്രസിന്റെ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയിരിക്കുന്നത്. ഏത് ബൂത്തിലാണ് ഇവിഎം അട്ടിമറി നടന്നതെന്ന് ഇതിലൂടെ അറിയാന്‍ കഴിയും.



Keywords: India, National, News, Congress, UPA, Election, Trending, Congress asks nominees to send poll day inputs to data analytics department



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?