മണിപ്പൂരിന്റെ ഉരുക്കു വനിത ഈറോം ഷര്‍മിള അമ്മയായി; ബംഗളൂരു ക്ലൗഡ് നയന്‍ ആശുപത്രിയില്‍ ഒരു മിനുട്ടിന്റെ ഇടവേളയില്‍ പിറന്നത് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍, മാതൃദിനത്തില്‍ അമ്മയായതിന്റെ സന്തോഷത്തില്‍ സമര നായിക
ബംഗളൂരു: (www.kvartha.com 13.05.2019) ഇതിഹാസ സമര നായിക ഈറോം ഷര്‍മിള അമ്മയായി. മാതൃദിനത്തില്‍ മണിപ്പൂരിന്റെ ഉരുക്കു വനിതാ ജന്മം നല്‍കിയത് നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്. ഒരു മിനുട്ടിന്റെ ഇടവേളയില്‍ പിറന്നത് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ ആണെന്നും മാതാവും കുഞ്ഞുങ്ങളും പൂര്‍ണ ആരോഗ്യത്തിലാണെന്നും ബംഗളൂരു ക്ലൗഡ് നയന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഈറോം ഷര്‍മിള വിവാഹിതയായത്. ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കുട്ടിനോവിനെ മണിപ്പൂര്‍ സമരനായിക ഇറോം വിവാഹം കഴിച്ചത് 2017 ലാണ്. വിവാഹ ശേഷം ദക്ഷിണേന്ത്യയിലാണ് ഇരുവരും സ്ഥിരതാമസമാക്കിയിരിക്കുന്നത്. മണിപ്പൂരില്‍ സായുധ സേനയ്ക്കുള്ള പ്രത്യേക അധികാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2000 നവംബര്‍ രണ്ട് മുതല്‍ പതിനാറ് വര്‍ഷം നീണ്ട സമരം നയിച്ചതോടെയാണ് ഇറോം ദേശീയ ശ്രദ്ധയിലേക്കുയര്‍ന്നത്. തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും ചെയ്തു. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇതോടെ രാഷ്ട്രീയ പ്രവര്‍ത്തനവും അവസാനിപ്പിക്കുകയായിരുന്നു.

തന്റെ 46ാം വയസ്സിലാണ് ഈറോം അമ്മയാവുന്നത്. ബംഗളൂരു ക്ലൗഡ് നയന്‍ ആശുപത്രിയില്‍ പിറന്ന കുട്ടികള്‍ക്ക് നിക്‌സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. നിക്‌സ് ഷാഖിക്ക് 2.16 കിലോ ഗ്രാമും ഓട്ടം താരക്ക് 2.14 തകിലോഗ്രാമും ഭാരമുണ്ട്. എന്നാല്‍ സിസേറിയന്‍ ആയതിനാല്‍ ചെറിയ അസ്വസ്ഥതകള്‍ ഇറോമിനുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കുട്ടികളുടേയും അമ്മയുടേയും ചിത്രം വൈകാതെ പുറത്തുവിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manipur, National, News, Bangalore, hospital, Twins, Mother, Strike, Health, Britain, Politics, Iron lady of manipur,irom sharmila becamemother of baby twins

Powered by Info News For You
Comments
Post a Comment