രണ്ടിടത്ത് എം പിയുടെ ക്യാമ്പ് ഓഫീസ് തുറക്കും, പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്ന ജീവനക്കാരെ നിയമിക്കും, ശുപാര്‍ശയോടെ വരുന്നവര്‍ക്കായിരിക്കില്ല ആദ്യപരിഗണന: ഉണ്ണിത്താന്‍
കാസര്‍കോട്: (www.kasargodvartha.com 24.05.2019) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിനും പദ്ധതി നിര്‍വ്വഹണം നടത്തുന്നതിനും രണ്ടിടത്ത് ക്യാമ്പ് ഓഫീസ് തുറക്കുമെന്ന് നിയുക്ത എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയില്‍ ജനങ്ങള്‍ക്ക് എത്താന്‍ സൗകര്യപ്പെടുന്ന സ്ഥലത്തായിരിക്കും ക്യാമ്പ് ഓഫീസ് തുറക്കുക. ഇതുകൂടാതെ കല്യാശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളിലെ ജനങ്ങളുടെ പരാതികളും അപേക്ഷകളും കൈകാര്യം ചെയ്യാന്‍ ജില്ലാ അതിര്‍ത്തിയിലും ക്യാമ്പ് ഓഫീസ് തുറക്കും. സ്ഥലം എവിടെയാണെന്ന് പിന്നീട് നിശ്ചയിച്ച് അറിയിക്കുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്ന ജീവനക്കാരെയായിരിക്കും അവിടെ നിയമിക്കുക. എല്ലാ പരാതികളും തന്നെ കൃത്യമായി അറിയിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. എന്തെങ്കിലും രീതിയിലുള്ള പരാതിയുണ്ടായാല്‍ ജീവനക്കാരെ പിരിച്ചുവിടും. ശുപാര്‍ശയുമായി വരുന്നവര്‍ക്കായിരിക്കില്ല ആദ്യ പരിഗണന നല്‍കുക. അല്ലാതെ പരാതിയും അപേക്ഷയുമായി എത്തുന്നവര്‍ക്കായിരിക്കും പ്രഥമപരിഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, news, Top-Headlines, Rajmohan Unnithan, Press Club, Press meet, MP's Camp Office will be opened in 2 places: Says Unnithan
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment