കോണ്‍ഗ്രസിന്റെ സഭാ കക്ഷി നേതാവ് കേരളത്തില്‍ നിന്നോ? നറുക്ക് വീഴുമോ തരൂരിന്?
മിന്‍ശാദ് അഹ് മദ്
(www.kvartha.com 27.05.2019)
52 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസിന് ഇത്തവണയും ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല. മോദിക്ക് വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഇത്തവണയും ലോക്‌സഭയിലേക്ക് പ്രതിപക്ഷ നേതാവ് ഉണ്ടായിരിക്കില്ല. രണ്ട് സീറ്റ് കൂടി കോണ്‍ഗ്രസിന് ലഭിച്ചിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ മോദിയുടെ കനിവ് ആവശ്യമില്ലായിരുന്നു.
ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് ആരായിരിക്കുമെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. അങ്ങനെയാണെങ്കില്‍ കേരളത്തിന് നറുക്ക് വീഴുമോ? കേരളത്തിലെ വയനാടില്‍ നിന്നുള്ള എംപിയാണ് രാഹുല്‍ ഗാന്ധി. രാഹുലടക്കം 15 കോണ്‍ഗ്രസ് എംപിമാരാണ് കേരളത്തില്‍ നിന്ന് ഇത്തവണ പാര്‍ലമെന്റിലെത്തുന്നത്. കഴിഞ്ഞ തവണ ഈ സ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല. പകരം കര്‍ണാടകയില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖര്‍ഗെയെ പാര്‍ട്ടി തിരഞ്ഞെടുത്തിരുന്നു. ഇത്തവണ അവര്‍ വിജയിച്ചിട്ടില്ല. ഇത്തവണയും പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും രാഹുല്‍ വിസമ്മതിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സ്വന്തം മണ്ഡലത്തിലെ പരാജയവും രാഹുലിന് തിരിച്ചടിയാണ്.
അങ്ങനെയാണെങ്കില്‍ നറുക്ക് വീഴുക ശശി തരൂരിനായിരിക്കും. തിരുവന്തപുരത്ത് ബിജെപിയുമായുള്ള കനത്ത പോരാട്ടത്തില്‍ ഹാട്രിക് വിജയം സ്വന്തമാക്കിയ തരൂരിന് സാധ്യതയേറെയാണ്. എഴുത്തുകാരനും പ്രാസംഗികനും മികച്ച പാര്‍ലമെന്റേറിയനുമാണ് ശശി തരൂര്‍. മുന്‍ യുഎന്‍ നയതന്ത്രജ്ഞനും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി, കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി, കോഫി അന്നന് ശേഷം യു എന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വ്യക്തി, ഐക്യരാഷ്ട്ര സഭയില്‍ വാര്‍ത്താ വിനിമയവും പബ്ലിക് ഇന്‍ഫര്‍മേഷനും കൈകാര്യം ചെയ്യുന്ന അണ്ടര്‍ സെക്രട്ടറി ജനറല്‍ അങ്ങനെ നിരവധി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം ലോക പ്രശസ്തനാണ്.
1978 മുതല്‍ 2007 വരെ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2009ല്‍ ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ചു. പിന്നീട് 2014ലും 2019ലും തിരുവനന്തപുരത്ത് നിന്നും വിജയിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷയിലെ കഴിവ് എടുത്ത് പറയേണ്ടതാണ്.
മുതിര്‍ന്ന എംപിമാരായ മനീഷ് തിവാരി, അധീര്‍ രഞ്ജന്‍ ചൗധരി, കൊടിക്കുന്നില്‍ സുരേഷ്, കെ മരളീധരന്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Congress, Election, Minshad Ahmed, Opposition party leader post for Shashi Tharoor? .
(www.kvartha.com 27.05.2019)
17ാം ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് പദവി ലഭിക്കാനാവശ്യമായ 54 സീറ്റ് ലഭിക്കാത്തതിനാല്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് എന്ന പദവി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. പകരം പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് എന്ന പദവിയാണ് നല്‍കിയത്.
52 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസിന് ഇത്തവണയും ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല. മോദിക്ക് വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഇത്തവണയും ലോക്‌സഭയിലേക്ക് പ്രതിപക്ഷ നേതാവ് ഉണ്ടായിരിക്കില്ല. രണ്ട് സീറ്റ് കൂടി കോണ്‍ഗ്രസിന് ലഭിച്ചിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ മോദിയുടെ കനിവ് ആവശ്യമില്ലായിരുന്നു.
ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് ആരായിരിക്കുമെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. അങ്ങനെയാണെങ്കില്‍ കേരളത്തിന് നറുക്ക് വീഴുമോ? കേരളത്തിലെ വയനാടില്‍ നിന്നുള്ള എംപിയാണ് രാഹുല്‍ ഗാന്ധി. രാഹുലടക്കം 15 കോണ്‍ഗ്രസ് എംപിമാരാണ് കേരളത്തില്‍ നിന്ന് ഇത്തവണ പാര്‍ലമെന്റിലെത്തുന്നത്. കഴിഞ്ഞ തവണ ഈ സ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല. പകരം കര്‍ണാടകയില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖര്‍ഗെയെ പാര്‍ട്ടി തിരഞ്ഞെടുത്തിരുന്നു. ഇത്തവണ അവര്‍ വിജയിച്ചിട്ടില്ല. ഇത്തവണയും പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും രാഹുല്‍ വിസമ്മതിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സ്വന്തം മണ്ഡലത്തിലെ പരാജയവും രാഹുലിന് തിരിച്ചടിയാണ്.
അങ്ങനെയാണെങ്കില്‍ നറുക്ക് വീഴുക ശശി തരൂരിനായിരിക്കും. തിരുവന്തപുരത്ത് ബിജെപിയുമായുള്ള കനത്ത പോരാട്ടത്തില്‍ ഹാട്രിക് വിജയം സ്വന്തമാക്കിയ തരൂരിന് സാധ്യതയേറെയാണ്. എഴുത്തുകാരനും പ്രാസംഗികനും മികച്ച പാര്‍ലമെന്റേറിയനുമാണ് ശശി തരൂര്‍. മുന്‍ യുഎന്‍ നയതന്ത്രജ്ഞനും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി, കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി, കോഫി അന്നന് ശേഷം യു എന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വ്യക്തി, ഐക്യരാഷ്ട്ര സഭയില്‍ വാര്‍ത്താ വിനിമയവും പബ്ലിക് ഇന്‍ഫര്‍മേഷനും കൈകാര്യം ചെയ്യുന്ന അണ്ടര്‍ സെക്രട്ടറി ജനറല്‍ അങ്ങനെ നിരവധി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം ലോക പ്രശസ്തനാണ്.
1978 മുതല്‍ 2007 വരെ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2009ല്‍ ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ചു. പിന്നീട് 2014ലും 2019ലും തിരുവനന്തപുരത്ത് നിന്നും വിജയിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷയിലെ കഴിവ് എടുത്ത് പറയേണ്ടതാണ്.
മുതിര്‍ന്ന എംപിമാരായ മനീഷ് തിവാരി, അധീര്‍ രഞ്ജന്‍ ചൗധരി, കൊടിക്കുന്നില്‍ സുരേഷ്, കെ മരളീധരന്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Congress, Election, Minshad Ahmed, Opposition party leader post for Shashi Tharoor? .
Powered by Info News For You

Comments
Post a Comment