കടക്കാരെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ മോഷണക്കഥ മെനഞ്ഞു; വീടു കുത്തിത്തുറന്ന് അരക്കിലോ സ്വര്‍ണ്ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നെന്ന പരാതി വ്യാജം; കെട്ടിച്ചമച്ച പരാതിയില്‍ പോലീസിനെ വട്ടംകറക്കി വീട്ടുകാരന്‍

ആലപ്പുഴ: (www.kvartha.com 14.05.2019) കെട്ടിച്ചമച്ച മോഷണക്കഥയില്‍ പോലീസിനെ വട്ടംകറക്കി വീട്ടുകാരന്‍. അന്വേഷണസംഘത്തെ കറക്കിയ കായംകുളത്തെ സ്വര്‍ണമോഷണ കേസ് കെട്ടുകഥയാണെന്ന് പൊലീസ് പറഞ്ഞു. ആളില്ലാത്ത വീട് കുത്തിത്തുറന്ന് അരക്കിലോ സ്വര്‍ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ന്ന പരാതിയാണ് പൊലീസ് കെട്ടുകഥയാണെന്ന് വ്യക്തമാക്കിയത്. കടക്കാരില്‍ നിന്നും രക്ഷപ്പെടാനാണ് വീട്ടുകാരന്‍ കെട്ടകഥ മെനഞ്ഞത്.

കായംകുളം ചേരാവള്ളി ഇല്ലത്തു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി സന്തോഷ്പവാറാണ് വീട്ട് കുത്തിത്തുറന്ന് നിന്നും അരക്കിലോ സ്വര്‍ണാഭരണങ്ങളും 1,25,000 രൂപയും മോഷണം പോയെന്ന് പോലീസില്‍ പരാതി നല്‍കിയത്.

പിന്നീട് പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തിയെങ്കിലും തെളിവും ലഭിച്ചില്ല. അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണക്കഥ പൊളിഞ്ഞത്. കടംകൊണ്ട് പൊറുതിമുട്ടിയ സന്തോഷ്പവാറിന്റെ കടക്കാരില്‍ നിന്നും രക്ഷപെടാനുള്ള തന്ത്രമായിരുന്നു മോഷണകഥയെന്ന് പൊലീസ് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Alappuzha, , Kerala, News, Escaped, Fake, Robbery, Story, Police, Complaint, Kayamkulam; Fake robbery story created to sscape from Money Lenders. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?