നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ: കാസര്‍കോട്ട് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍
കാസര്‍കോട്: (www.kasargodvartha.com 30.05.2019) രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിന്റെ അലയൊലികള്‍ കാസര്‍കോട്ടും. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന വ്യാഴാഴ്ച വൈകീട്ട് ജില്ലയിലുടനീളം ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാക്കി. പായസം വിളമ്പിയും മധുരം നല്‍കിയുമായിരുന്നു പ്രവര്‍ത്തകരുടെ ആഘോഷം.
കാഞ്ഞങ്ങാട്ട് നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനമായി സത്യപ്രതിജ്ഞയ്ക്ക് അഭിവാദ്യമര്‍പ്പിച്ചത്. കറന്തക്കാട്, മധൂര്‍, മഞ്ചേശ്വരം, തൃക്കണ്ണാട്, തൃക്കരിപ്പൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ വൈകുന്നേരത്തോടെ തന്നെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം തുടങ്ങിയിരുന്നു.
സന്ധ്യയ്ക്ക് ഏഴ് മണിയോടെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താണ് ചടങ്ങിന് തുടക്കമായത്. ഇത് രണ്ടാം തവണയാണ് കേന്ദ്രത്തില്‍ മോദി അധികാരത്തിലെത്തുന്നത്. ഇത്തവണ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മന്ത്രിസഭയിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും വി മുരളീധരന്‍ ഇത്തവണ മന്ത്രിസഭയിലെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് വി മുരളീധരന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Narendra-Modi, Ceremony, BJP, Political party, Worker, Celebration, Karandakkad, Manjeshwaram, Narendra Modi oath ceremony: BJP Activists Celebrated in Kasargod .

Powered by Info News For You

Comments
Post a Comment