വിവാഹസദ്യയ്ക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു; മൂന്നുപേര്‍ പിടിയില്‍

ഡെറാഡൂണ്‍: (www.kvartha.com 07.05.2019) വിവാഹ സദ്യയ്ക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. സോബത്ത് സിംഗ്, ഗജേന്ദ്ര സിംഗ്, ഹുക്കും സിംഗ് എന്നിവരാണ് പിടിയിലായത്. ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയില്‍ ഏപ്രില്‍ 26 നാണ് വിവാഹ സദ്യയ്ക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ജിതേന്ദ്ര എന്ന ദളിത് യുവാവിനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നത്.

തങ്ങളുടെ മുന്നിലിരുന്ന് താഴ്ന്ന ജാതിക്കാരന്‍ ഭക്ഷണം കഴിച്ചതാണ് 'ഉയര്‍ന്ന ജാതി'ക്കാരെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ നാലുപേരെ കൂടി പിടികിട്ടാനുണ്ടെന്നും പോലീസ് അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uttarakhand, News, National, News, Murder, Killed, Arrested, 3 held for allegedly killing Dalit man for having food seated on chair at wedding Ceremony. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?