ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടിയ പോളിംഗ് ഉദ്യോഗസ്ഥയുടെ വിരലുകള്‍ പൊള്ളി; ആശുപത്രിയില്‍ ചികിത്സ തേടി

കാസര്‍കോട്: (www.kasargodvartha.com 05.05.2019) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടിയ പോളിംഗ് ഉദ്യോഗസ്ഥയുടെ വിരലുകള്‍ പൊള്ളി. അധ്യാപികയായ പോളിംഗ് ഉദ്യോഗസ്ഥ ആശുപത്രിയില്‍ ചികിത്സ തേടി. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കിഴക്കെപുര സ്വദേശിയും തളങ്കര കുന്നില്‍ ഗവ. മുസ്ലിം എല്‍ പി സ്‌കൂള്‍ അധ്യാപികയുമായ കെ പി റംല ബീവി (42) യുടെ മൂന്ന് വിരലുകള്‍ക്കാണ് പൊള്ളലേറ്റത്. ഇവര്‍ മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സതേടി.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ 72-ാം ബൂത്തായ മുളിഞ്ച ഗവ. എല്‍ പി സ്‌കൂളില്‍ രണ്ടാം പോളിംഗ് ഉദ്യോഗസ്ഥയായിരുന്നു റംല. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ചുമതലയായിരുന്നു റംലയ്ക്ക് നല്‍കിയത്. വോട്ടര്‍മാരെ കൊണ്ട് രജിസ്റ്ററില്‍ ഒപ്പിടുവിക്കല്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ രജിസ്റ്ററില്‍ ചേര്‍ക്കല്‍ തുടങ്ങിയ ജോലികളും റംല ബീവിക്ക് നല്‍കിയിരുന്നു. രാവിലെ മുതല്‍ക്ക് നല്ല തിരക്ക് അനുഭവപ്പെട്ട ബൂത്തില്‍ വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുമ്പോള്‍ റംല ബീവിയുടെ കൈക്കും മഷി പുരണ്ടിരുന്നു. ഇത്തരത്തില്‍ മഷി പുരണ്ട് ഉച്ചയോടെ നീറ്റല്‍ തുടങ്ങി. ഇതോടെ എഴുത്തുജോലികള്‍ സഹപ്രവര്‍ത്തകരെ ഏല്‍പ്പിച്ചുവെങ്കിലും മഷി പുരട്ടല്‍ റംല ബീവിക്ക് തന്നെ ചെയ്യേണ്ടിവന്നു. വീട്ടിലെത്തിയപ്പോള്‍ വേദന കൂടിയതോടെയാണ് ത്വക്ക് രേഗ വിദഗ്ദ്ധനെ സമീപിച്ചത്. കൈക്ക് പൊള്ളലേറ്റതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു.

പൊള്ളലേറ്റ വിരലുകള്‍ പൂര്‍വ്വ സ്ഥിതിയിലാവാന്‍ മൂന്നു മാസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍ അറിയിച്ചിട്ടുള്ളത്. നേരത്തെ നാലുതവണ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് പോയിട്ടുള്ള റംല ബീവിക്ക് ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടായത്. മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം ഇവര്‍ കലക്ടറേറ്റിലെത്തി പരാതി നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Treatment, hospital, Voters list, Trending, Polling officer who Apply ink in voters hand, injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?