പെരിയയില്‍ വീണ്ടും കോണ്‍ഗ്രസ്- സി പി എം സംഘര്‍ഷം; കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്തിന്റെയും സുഹൃത്തിന്റെ വീടിനു നേരെ ബോംബേറ്

പെരിയ: (www.kasargodvartha.com 06.05.2019) പെരിയയില്‍ വീണ്ടും കോണ്‍ഗ്രസ്- സി പി എം സംഘര്‍ഷം. കൊല്ലപ്പെട്ട കല്യോട്ടെ കൃപേഷിന്റെയും ശരത്തിന്റെയും സുഹൃത്തിന്റെ വീടിനു നേരെ ബോംബേറുണ്ടായി. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ദീപു കൃഷ്ണന്റെ വീടിനു നേരെയാണ് സ്റ്റീല്‍ ബോംബേറുണ്ടായത്. അക്രമത്തിനു പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ബാലകൃഷ്ണന്‍, വത്സരാജ് എന്നിവരുടെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായതായും ഇതിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും സി പി എം ആരോപിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Periya, Top-Headlines, Trending, Again clash between Congress and CPM in Periya
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?