മൂക്കിന് ചികിത്സ തേടി വന്ന കുട്ടിയുടെ മൂത്രസഞ്ചിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു; സംഭവത്തില്‍ വിചിത്ര ന്യായവുമായി ആശുപത്രി അധികൃതര്‍

മഞ്ചേരി: (www.kvartha.com 22.05.2019) മൂക്കിന് ചികിത്സ തേടി വന്ന കുട്ടിയുടെ മൂത്രസഞ്ചിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യവകുപ്പാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉത്തരവിട്ടിട്ടുണ്ട്. മലപ്പുറത്ത് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂക്കിലെ ദശ വളരുന്നത് ഓപ്പറേഷന്‍ ചെയ്യാനെത്തിയ ഏഴ് വയസുകാരനെയാണ് മൂത്ര സഞ്ചിയെ ബാധിക്കുന്ന ഹെര്‍ണിയ എന്ന രോഗത്തിന്റെ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.

കരുവാരകുണ്ട് കേരള എസ്‌റ്റേറ്റ് സ്വദേശിയായ മുഹമ്മദ് ദാനിഷിനാണ് ഹെര്‍ണിയക്ക് ശസ്ത്രക്രിയ നടത്തിയത്. മൂത്രസഞ്ചിയില്‍ വെള്ളം നിറയുന്ന രോഗത്തിന് ചികിത്സക്കെത്തിയ മണ്ണാര്‍ക്കാട് ചിറക്കല്‍പ്പടി സ്വദേശിയായ ആറര വയസ്സുകാരന്‍ ധനുഷിനും ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചിരുന്നു. ധനുഷിന് വയറിന് താഴെയായിരുന്നു ശസ്ത്രക്രിയ. കുട്ടികളുടെ പേരുകള്‍ തമ്മിലുള്ള സാമ്യമാണ് ഡോക്ടര്‍മാരുടെ പിഴവിന് കാരണമായതെന്നാണ് സൂചന.

Hernia Surgery for nose disease; Doctor suspended

ആശുപത്രിയിലെ സീനിയര്‍ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് ശസ്ത്രക്രിയക്കായി കുട്ടിയെ ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചത്. 10.30ഓടെ ഓപറേഷന്‍ പൂര്‍ത്തിയായതായി അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാവ് കാണാന്‍ കയറിയപ്പോഴാണ് മൂക്കിന് പകരം വയറിന് ശസ്ത്രക്രിയ നടന്നതായി ബോധ്യപ്പെട്ടത്. ഉടന്‍ ഡോക്ടറെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ വിചിത്ര ന്യായവുമായാണ് അധികൃതര്‍ രംഗത്തെത്തിയത്. കുട്ടിക്ക് ഹെര്‍ണിയ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെര്‍ണിയക്കും ശസ്ത്രക്രിയ നടത്തിയെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, കുട്ടിയെ വീണ്ടും ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ച് മൂക്കിലെ ദശക്കും ശസ്ത്രക്രിയ നടത്തിയതായും രക്ഷിതാക്കള്‍ പറഞ്ഞു.

Keywords: Kerala, News, hospital, Doctor, Suspension, Health Minister, Child, Surgery, Hernia Surgery for nose disease; Doctor suspended.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?