പോസ്റ്റല്‍ ബാലറ്റിലെ തിരിമറി; പോലീസുകാരില്‍ നിന്നും ക്രൈബ്രാഞ്ച് മൊഴിയെടുത്തു

കാസര്‍കോട്:(www.kasargodvartha.com 13/05/2019) പോസ്റ്റല്‍ ബാലറ്റിലെ തിരിമറിയുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ബേക്കല്‍ പോലീസ് സ്റ്റേഷനിലെ 35 പോലീസുകാര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് നിഷേധിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തില്‍ പോലീസുകാരില്‍ നിന്നും ക്രൈബ്രാഞ്ച് മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം വി വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതി നല്‍കിയ പോലീസുകാര്‍, റൈറ്റര്‍, അസിസ്റ്റന്റ് റൈറ്റര്‍ തുടങ്ങിയവരില്‍ നിന്നാണ് വിശദമായ മൊഴിയെടുത്തത്.

സിഐ, എസ്‌ഐ തുടങ്ങിയ പോലീസുദ്യോഗസ്ഥര്‍ക്ക് ബാലറ്റ് പേപ്പര്‍ കിട്ടിയതായാണ് വിവരം. ഇവര്‍ക്ക് കണ്ണൂര്‍ ജില്ലയിലാണ് വോട്ട്. ഇവര്‍ക്കൊപ്പം തന്നെയാണ് കാസര്‍കോട് ജില്ലയിലെ മറ്റു പോലീസുദ്യോഗസ്ഥര്‍ക്കും ബാലറ്റ് പേപ്പറിനായി അപേക്ഷ നല്‍കിയത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ രമേശന്‍, സുരേഷ് എന്നിവരാണ് രണ്ട് ഘട്ടങ്ങളിലായി അപേക്ഷകള്‍ പോസ്റ്റ് ഓഫീസിലെത്തിച്ചത്. പോസ്റ്റോഫീസില്‍ അപേക്ഷ കൃത്യമായി എത്തിയിരുന്നതായി അന്വേഷണത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്.

പോസ്റ്റല്‍ ബാലറ്റ് കിട്ടാത്തതില്‍ രണ്ട് സാധ്യതകളാണ് ഉയരുന്നത്. ഒന്നുകില്‍ കലക്ടറേറ്റില്‍ നിന്നും അപേക്ഷകള്‍ മാറ്റിവെക്കാനുള്ള സാധ്യതയും മറ്റൊന്ന് പോസ്റ്റോഫീസില്‍ നിന്നും തപാല്‍ നീക്കം മുടങ്ങാനുള്ള സാധ്യത. എന്നാല്‍ കലക്ടറേറ്റില്‍ നിന്നും ഈ അപേക്ഷകള്‍ മാറ്റിവെക്കാനാണ് കൂടുതല്‍ സാധ്യത. ഇത് ആരുടെയെങ്കിലും ഗൂഡാലോചനയുടെ ഭാഗമാണോ എന്ന സംശയവും ഉയരുന്നുണ്ട്. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചിട്ടും ബാലറ്റ് കിട്ടാത്തതിനെ കുറിച്ച് രേഖാമൂലം പരാതി ഉടന്‍ തന്നെ നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. കള്ളവോട്ട് വിവാദവും പിന്നാലെ പോലീസിലെ തപാല്‍ വോട്ട് തിരിമറിയും മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Police, Investigation, Complaint, Irregularities in postal ballots; Cops questioned by Crime Branch  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?