കെ. സുരേന്ദ്രന്റെ തോല്‍വി: ബി.ജെ.പി ദേശീയ നേതൃത്വം അന്വേഷിക്കണം: പി.സി ജോര്‍ജ്


കേരളം (www.evisionnews.co): എന്‍ഡിഎയുടെ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരാജയപ്പെടാന്‍ കാരണം ബി.ജെ.പിക്കാര്‍ തന്നെ കാലുവാരിയതു കൊണ്ടാണെന്ന് പി.സി ജോര്‍ജ്. ന്യൂനപക്ഷ മോര്‍ച്ചക്കാര്‍ തന്നെ ആന്റോ ആന്റണിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോല്‍വി ബി.ജെ.പി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. പി.സി ജോര്‍ജ്ജിന്റെ ജനപക്ഷം എന്‍ഡിഎയുമായി സഖ്യത്തിലായിരുന്നു. പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ പോലും സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായിരുന്നു. സഖ്യം ഗുണം ചെയ്തില്ലെന്ന് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. പൂഞ്ഞാറില്‍ ആന്റോ ആന്റണിയാണ് ഒന്നാമതെത്തിയത്. എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തുമെത്തി. ശബരിമല സജീവ ചര്‍ച്ചയായ, ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ശക്തമായ ത്രികോണ മല്‍സരമാണ് നടന്നത്. 






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?