പായലിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന് അഭിഭാഷകന്‍; കഴുത്തിലെ മുറിവും ദേഹത്തേറ്റ പാടുകളും അതിന് തെളിവാണെന്നും വാദം

മുംബൈ: (www.kvartha.com 30.05.2019) ജാതീയമായി അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഇക്കഴിഞ്ഞ മെയ് 22 ന് ആണ് ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പായല്‍ തട്വിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പായലിന്റെ മരണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പായലിന്റെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നുമാണ് പായലിന്റെ കുടുംബത്തിനു വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ നിതിന്‍ സത്പുത് യുടെ വാദം. കഴുത്തിലെ മുറിവും ദേഹത്തേറ്റ മറ്റുപാടുകളും കൊലപാതകത്തിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നും നിതിന്‍ സത്പുത് ആരോപിക്കുന്നു.

Mumbai Doctor Was Murdered, Says Lawyer, After Autopsy Shows Neck Injury, Mumbai, News, Trending, Controversy, Hospital, Suicide, Complaint, National

മാത്രമല്ല, സാഹചര്യത്തെളിവുകളും കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കുറ്റവാളികള്‍ മൃതദേഹം മറ്റെവിടെയെങ്കിലും കൊണ്ടുപോയിരിക്കാന്‍ സാധ്യതയുണ്ടെന്നും പിന്നീടാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അദ്ദേഹം വാദിച്ചു.

അതേസമയം കുറ്റാരോപിതര്‍ ഉന്നതരായതിനാല്‍ സാക്ഷികള്‍ സമ്മര്‍ദത്തിലാണെന്ന് പ്രോസിക്യൂട്ടര്‍ ജയ് സിങ് ദേശായി പറഞ്ഞു. ജാതി അധിക്ഷേപത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാകാനുള്ള സാധ്യതയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

ജാതീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്നാണു മരണമെന്ന പരാതിയില്‍ ഡോ. ഭക്തി മൊഹാറ, ഡോ. ഹേമ അഹൂജ, ഡോ. അങ്കിത ഖാന്‍ഡേവാള്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai Doctor Was Murdered, Says Lawyer, After Autopsy Shows Neck Injury, Mumbai, News, Trending, Controversy, Hospital, Suicide, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?