ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ട് മാധ്യമപ്രവര്‍ത്തകനും പേരക്കുട്ടിക്കും പരിക്ക്

കാഞ്ഞങ്ങാട്:(www.kasargodvartha.com 15/05/2019) ഇരുചക്രവാഹനത്തില്‍ നിന്ന് തെറിച്ചുവീണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്ലമി(67)നും പേരക്കുട്ടി മുഹമ്മദ് കബീറി(13)നും പരിക്കേറ്റു. തിങ്കളാഴ്ച്ച പുലര്‍ച്ചെ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിലാണ് അപകടം.

അതിഞ്ഞാലിലെ വസതിയില്‍ നിന്ന് കോട്ടച്ചേരി നൂര്‍ മസ്ജീദിലേക്ക് പുലര്‍ച്ചെ പ്രഭാത നമസ്‌ക്കാരത്തിന് വരവെയാണ് അപകടം. അസ്ലമിന്റെ ഇരുചക്രവാഹനം ട്രാഫിക് സര്‍ക്കളിലെ കല്ലില്‍ കയറി തെന്നി വീഴുകയായിരുന്നു. വലതുകൈയും തോളെല്ലിനും വാരിയെല്ലിനും ക്ഷതമുണ്ട്. അസ്ലമും പേരകുട്ടിയും കോട്ടച്ചേരി സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Injured, Accident, Hospital,Two wheeler Accident journalist and grandson are injured. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?