മദ്യം വാങ്ങാന്‍ പണം തികഞ്ഞില്ല; ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചയാളെ പോലീസ് കൈയ്യോടെ പിടികൂടി

വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.05.2019) മദ്യം വാങ്ങാന്‍ പണം തികയാത്തതിനെ തുടര്‍ന്ന് ഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ യുവാവിനെ പോലീസ് പിടികൂടി. സി ഹരീഷ് (44) എന്നയാളെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. പയ്യന്നൂര്‍ സെന്റര്‍ ബസാറിലെ ആലിന് സമീപത്തെ പാവൂര്‍ ഗുരുനാഥന്‍ സമാധി സ്ഥലത്തെ ഭണ്ഡാരം തകര്‍ത്ത് പണമെടുക്കുന്നതിനിടയിലാണ് ഹരീഷ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

ബീവറേജസ് ഔട്ട്ലറ്റ് തുറക്കാത്തതിനാല്‍ കരിഞ്ചന്തയില്‍ മദ്യം വാങ്ങാന്‍ കൈയിലെ പണം തികയാത്തതിനെ തുടര്‍ന്നാണ് ഹരീഷ് പണിയായുധമായ പിക്കാസ് ഉപയോഗിച്ച് ഭണ്ഡാരം തകര്‍ത്ത് മോഷണശ്രമം നടത്തിയത്. എന്നാല്‍ പയ്യന്നൂര്‍ സ്റ്റേഷനിലെ എസ് ഐ എം പി പത്മനാഭനും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഹരീഷ് ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിക്കുന്നതായി കണ്ടത്. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തലേദിവസം രാത്രി അമിത മദ്യലഹരിയിലായിരുന്ന ഹരീഷിന് നേരം പുലര്‍ന്നപ്പോള്‍ മദ്യം വാങ്ങാന്‍  കൈയിലെ പണം തികയാതെ വന്നപ്പോള്‍ 150 രൂപക്ക് വേണ്ടിയാണ് ഭണ്ഡാരം കുത്തിതുറന്നത്.

അറസ്റ്റിലായ ഹരീഷിനെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, cash, Vellarikundu, Liquor-drinking, Attempt to demolish donation box; drunkard arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?