കല്യോട്ടെ ഇരട്ട കൊലപാതകത്തിന് ശേഷം അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കുമെന്ന് കെപിസിസി
പെരിയ: (www.kasargodvartha.com 14.05.2019) കല്യോട്ടെ ഇരട്ട കൊലപാതകത്തിന് ശേഷം അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കുമെന്ന് കെപിസിസി അറിയിച്ചു. കേസുകളുടെ എല്ലാ ചിലവും കെപിസിസി തന്നെ വഹിക്കും.
അതേസമയം ഇനി അക്രമം ഉണ്ടായാലും തിരിച്ചടിക്കാതെ സംയമനം തുടരണമെന്ന് ജില്ലയിലെ മുഴുവന്‍ ഡിസിസി നേതാക്കള്‍ക്കും കെപിസിസി നേതൃത്വം നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് മുന്നോടിയായി ജില്ലയിലെ മുഴുവന്‍ നേതാക്കളെയും വിളിച്ചുവരുത്തി കെപിസിസി പ്രസിഡണ്ടിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് അക്രമ പ്രവര്‍ത്തനങ്ങളില്‍ സംയമനം പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ജനറല്‍ സെക്രട്ടറി എ വിനോദ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സിഎച്ച് ശംസുദ്ധീന്‍ കണക്കും അവതരിപ്പിച്ചു. കല്ലായി മുഹമ്മദ് അഷറഫ് സ്വാഗതം പറഞ്ഞു.

Keywords: Kerala, news, kasaragod, Periya, Murder, Congress, Worker, case, Police, KPCC, KPCC to take responsibility of all cases regarding Kalyot incidents.
Powered by Info News For You

Comments
Post a Comment