രാജ്മോഹന്‍ ഉണ്ണിത്താന് നേരെ അക്രമം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): റീപോളിംഗിനിടെ രാജ്മോഹന്‍ ഉണ്ണിത്താന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മൂന്നു സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ഡിവൈഎഫ്‌ഐ ചെറുതാഴം മേഖലാ ട്രഷറര്‍ കുളപ്പുറം ടി.വി അനീഷ് (25), പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ മണ്ടൂര്‍ കല്ലത്ത് ജയേഷ് (35), ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ഏഴിലോട് പൊയ്യില്‍ അശോകന്‍ (54) എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം റീപോളിംഗ് നടന്ന പിലാത്തറയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റമുണ്ടാവുകയും യു.ഡി.എഫ് യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തത്. കേസില്‍ സി.പി.എം മാടായി ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പടെ നാലുപേരെ ഇനി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment