സൈ്വരജീവിതത്തിന് അമ്മ തടസമാകുന്നു; ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം; മാതൃദിനത്തില്‍ സാക്ഷര കേരളത്തിന് അപമാനമായി ഒരു മകന്‍
കുമളി: (www.kvartha.com 12.05.2019) മാതൃദിനത്തില്‍ സാക്ഷര കേരളത്തെ ഞെട്ടിച്ച് ഒരു റിപോര്‍ട്ട്. സൈ്വരജീവിതത്തിന് തടസമായ അമ്മ മകന്‍ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ കുമളി ചെങ്കരയിലാണ് സംഭവം. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്കര എച്ച് എം എല്‍ എസ്‌റ്റേറ്റ് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്.
ബന്ധുവീട്ടില്‍ പോയി തിരികെ എത്തിയ രാജേന്ദ്രന്റെ അമ്മ മരിയ ശെല്‍വം വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ജീവിക്കാന്‍ അമ്മ തടസ്സമാകുന്നു എന്ന് ആരോപിച്ചായിരുന്നു കൊലപാതക ശ്രമം.
ഷോക്കേറ്റ് തെറിച്ചുവീണ ഇവരെ ഉടന്‍ തന്നെ നാട്ടുകാര്‍ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വൈദ്യുതി ബോര്‍ഡില്‍ നിന്നും പൂട്ടിലേക്ക് കണക്ഷന്‍ കൊടുത്തിരിക്കുന്നതായി കണ്ടെത്തി. നാട്ടുകാര്‍ കുമളി പോലീസില്‍ വിവരമറിയിച്ചതോടെ അന്വേഷണം നടത്തി. പെന്‍ഷന്‍ തുക രാജേന്ദ്രന്‍ മാതാവിനോട് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാതിരുന്നതിന്റെ വൈരാഗ്യത്തില്‍ ചെയ്തതാണെന്നാണ് നിഗമനം.
തന്റെ സൈ്വര ജീവിതത്തിന് അമ്മ തടസ്സമാകുന്നതായി മകന്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാതെയും, പട്ടിണിക്കിട്ടും ക്രൂരത കാട്ടി എന്നും തെളിഞ്ഞിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ കൊലപാത ശ്രമത്തിന് പോലീസ് കേസെടുത്തു.
Keywords: Kerala, Idukki, Crime, Mother, Murder Attempt, Police, Arrested, Murder attempt against mother

Powered by Info News For You
Comments
Post a Comment