മോദിയുടെ മേഘ സിദ്ധാന്തത്തിന് പിറകെ ലോകരാജ്യങ്ങള്‍; ക്ലൗഡ് റഡാര്‍, മോഡി റഡാര്‍, മോഡി ക്ലൗഡ് എന്നീ വിഷയങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച് ട്രെന്‍ഡിങ്ങില്‍, ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇന്ത്യയ്ക്ക് റഫാല്‍ പോര്‍വിമാനം നിര്‍മ്മിച്ചു നല്‍കുന്ന ഫ്രാന്‍സ്

ന്യൂഡല്‍ഹി: (www.kvartha.com 14.05.2019) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘ സിദ്ധാന്തത്തിന്റെ വിവരങ്ങള്‍ തേടി ലോക രാജ്യങ്ങള്‍. പാക്കിസ്ഥാന്റെ റഡാറില്‍ നിന്നും മഴമേഘങ്ങള്‍ ഉപയോഗിച്ച് രക്ഷ നേടാമെന്ന തന്ത്രം കഴിഞ്ഞ ദിവസം മോദി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ലോകരാജ്യങ്ങള്‍ അതിന്റെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അബദ്ധ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുകയാണ്. നരേന്ദ്ര മോദിയെ കളിയാക്കുന്നതിന് വേണ്ടിയുള്ള തിരക്കിലാണ് സോഷ്യല്‍ മീഡിയ.

പാകിസ്ഥാന്‍ റഡാറില്‍ നിന്നും രക്ഷനേടാന്‍ മഴമേഘങ്ങള്‍ ഉപയോഗിക്കാമെന്ന് താനാണ് വ്യോമസേനയ്ക്ക് പറഞ്ഞുകൊടുത്തതെന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന. ഇതോടെയാണ് മോഡിയുടെ ' മേഘ സിദ്ധാന്തം ' ലോക ശ്രദ്ധ നേടിയത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ബലാഘോട്ട് തിരിച്ചടി മാറ്റിവെയ്ക്കാനായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നാല്‍ മേഘങ്ങളും മഴയും റഡാറുകളില്‍ നിന്നും യുദ്ധ വിമാനങ്ങളെ മറച്ചുപിടിക്കാന്‍ അനുകൂലമാകുമെന്നും മോദി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ആക്രമണം നടത്തിയത്. പ്രസ്താവനയ്ക്ക് ശേഷം ഇത് ബിജെപിയുടെ വിവിധ ട്വിറ്റര്‍ അകൗണ്ടുകളില്‍ വലിയ പ്രചരണത്തോടെ പോസ്റ്റ് ചെയ്തു. പിന്നീടാണ് പ്രധാന മന്ത്രിക്ക് തെറ്റ് പറ്റിയതായി തിരിച്ചറിഞ്ഞത്. അതോടെ പോസ്റ്റുകള്‍ പിന്‍വലിക്കുകയായിരുന്നു.

National, News, Narendra Modi, google, Trending, World, India, France, Air Plane, New Delhi, Pakistan, Internet, BJP, Russia, America, Narendra modi, Cloud radar theories in Google trending

അതേസമയം ക്ലൗഡ് റഡാര്‍, മോഡി റഡാര്‍, മോഡി ക്ലൗഡ് എന്നീ വിഷയങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച് ട്രെന്‍ഡിങ്ങില്‍ ലഭ്യമായി. പോര്‍വിമാനം നിര്‍മ്മിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഫ്രാന്‍സ്, റഷ്യ,അമേരിക്ക എന്നീ രാജ്യങ്ങളാണ് മോദിയുടെ ക്ലൗഡ് തിയറിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യക്ക് റഫാല്‍ പോര്‍വിമാനം നിര്‍മ്മിച്ചു നല്‍കുന്ന ഫ്രാന്‍സില്‍ നിന്നാണ് മോദിയുടെ പുതിയ തിയറി ഏറ്റവും കൂടുതല്‍ തിരഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Narendra Modi, google, Trending, World, India, France, Air Plane, New Delhi, Pakistan, Internet, BJP, Russia, America, Narendra modi, Cloud radar theories in Google trending


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?