പൊതുസ്ഥലത്ത് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍
കോഴിക്കോട് : (www.kvartha.com 02.05.2019) പൊതുസ്ഥലത്ത് വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശിയും മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
ബുധനാഴ്ച വൈകുന്നേരം ആറരമണിയോടെയാണ് സംഭവം. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ്കുമാര്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ രമ ഓടി രക്ഷപ്പെട്ട് തൊട്ടടുത്തുള്ള വീട്ടില്‍ അഭയം തേടിയതിനാല്‍ ആണ് ജീവന്‍ തിരിച്ചുകിട്ടിയത്. തുടര്‍ന്ന് വീട്ടുകാരും സമീപ വാസികളും ചേര്‍ന്ന് ഷനോജ്കുമാറിനെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഷനോജ്കുമാറും രമയും ഇപ്പോള്‍ രണ്ടിടത്തായാണ് താമസിക്കുന്നത്. രമ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിനടുത്തുള്ള ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസിക്കുന്നത്. ഇവര്‍ വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് അപായപ്പെടുത്താനുള്ള ഷനോജ്കുമാറിന്റെ ശ്രമം.
അതേസമയം ഷനോജ്കുമാറിനെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും ചേവായൂര്‍ പോലീസ് അറിയിച്ചു. ഇയാളുടെ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചേവായൂര്‍ സി.ഐ ടി.വി പ്രദീഷാണ് കേസ് അന്വേഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man tried to set ablaze wife in Kozhikode, Kozhikode, News, Local-News, Medical College, Nurse, Police, Arrested, Natives, Fire, Kerala.

Powered by Info News For You

Comments
Post a Comment