മുഹമ്മദലി ജിന്ന അഭിഭാഷകനും വിദ്യാഭ്യാസമുള്ളയാളുമായിരുന്നു; ജിന്നയെ പ്രധാനമന്ത്രിയാക്കിയാല്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു; പുകഴ്ത്തലുമായി ബിജെപി സ്ഥാനാര്‍ത്ഥി

ഝാബുവ:(www.kvartha.com 12/05/2019) മുഹമ്മദ് അലി ജിന്നയെ പ്രധാനമന്ത്രിയാക്കിയാല്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നുവെന്ന് ബിജെപി സ്ഥാനാര്‍ത്ഥി. മധ്യപ്രദേശിലെ രത്‌ലാമിലെ ബിജെപി സ്ഥാനാര്‍ഥിയായ ഗുമന്‍ സിംഗ് ദാമോറാണ് പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായ ജിന്നയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ദാമോര്‍ പറഞ്ഞു.

News, National, BJP,Muhammed Ali Jinnah was learned man, partition wouldn't have happened if he was appointed PM: BJP leader


മുഹമ്മദ് അലി ജിന്ന ഒരു അഭിഭാഷകനും വിദ്യാഭ്യാസമുള്ള മനുഷ്യനുമായിരുന്നു. ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം താന്‍ പ്രധാനമന്ത്രിയാകണം എന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മര്‍ക്കടമുഷ്ടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു. ഇന്ത്യയെ വിഭജിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്, അദ്ദേഹം പറഞ്ഞു.

തീവ്ര ദേശീയതയും പാക്കിസ്ഥാന്‍ വിരുദ്ധതയും മുന്നില്‍നിര്‍ത്തി ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ബിജെപി സ്ഥാനാര്‍ഥി ജിന്നയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, BJP,Muhammed Ali Jinnah was learned man, partition wouldn't have happened if he was appointed PM: BJP leader 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?