സര്‍ക്കാരില്‍ മാന്യമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് നിതീഷ് കുമാര്‍: ഇനി മോദി മന്ത്രിസഭയിലേക്കില്ല

പാട്ന (www.evisionnews.co): നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരില്‍ ഇനി ഭാഗമാവില്ലെന്ന് ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ബി.ജെ.പി നേതൃത്വം സഖ്യകക്ഷികള്‍ക്ക് പ്രതീകാത്മക പ്രാതിനിധ്യം മാത്രം കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും എം.പിമാരുടെ എണ്ണത്തിന് ആനുപാതികമായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ദല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ സഖ്യകക്ഷികള്‍ക്ക് മാന്യമായ പ്രാതിനിധ്യം സര്‍ക്കാരില്‍ വേണമെന്ന് ഞാന്‍ അമിത് ഷായോടും ഭൂപേന്ദര്‍ യാദവിനോടും പറഞ്ഞിരുന്നു. പക്ഷെ എന്റെ നിര്‍ദ്ദേശം ഇരുവരും തള്ളിക്കളഞ്ഞു.' ലോക്സഭയില്‍ 16 എം.പിമാരുള്ള ജെ.ഡി.യുവിന് മറ്റ് സഖ്യകക്ഷികള്‍ക്ക് സമാനമായി ഒരു മന്ത്രിസ്ഥാനമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത്. എന്‍.ഡി.എയില്‍ ഏറ്റവും കൂടുതല്‍ എം.പിമാരുള്ള മൂന്നാമത്തെ പാര്‍ട്ടിയാണ് ജെ.ഡി.യു. 'ഞങ്ങള്‍ക്ക് ആനുപാതികമായ സ്ഥാനമാണ് വേണ്ടത്. ബി.ജെ.പിയുടെ ഒരു മന്ത്രിസ്ഥാനം എന്ന വാഗ്ദാനം പാര്‍ട്ടി യോഗത്തില്‍ എല്ലാ അംഗങ്ങളും തള്ളിക്കളയുകയായിരുന്നു.'



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?