ഡേവിഡ് വാര്‍ണറോട് കടക്ക് പുറത്തെന്ന് ആരാധകര്‍; പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം തിരിച്ചെത്തിയ വാര്‍ണറെ കാണികള്‍ സ്വീകരിച്ചത് കൂവി വിളികളോടെ, ലോക കപ്പും ആഷസ് പരമ്പരയും നടക്കാനിരിക്കെ സുരക്ഷാ കാര്യങ്ങളില്‍ ആശങ്ക
ലണ്ടന്‍: (www.kvartha.com 26.05.2019) ലോകകപ്പ് ക്രിക്കറ്റിന് മുന്‍പ് നടന്ന സന്നാഹ മത്സരത്തില്‍ ഡേവിഡ് വാര്‍ണറെ ആരാധകര്‍ എതിരേറ്റത് കൂവി വിളികളോടെ. ഹാംഷെയറിലെ റോസ്ബൗള്‍ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് സന്നാഹ മത്സരത്തിനിടെയായിരുന്നു സംഭവം. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി വാര്‍ണറും സ്റ്റീവ് സ്മിത്തും വിലക്ക് നേരിട്ടിരുന്നു. വിലക്ക് കഴിഞ്ഞ് ഈ മാസമാണ് ഇരുവരും ടീമില്‍ തിരിച്ചെത്തുന്നത്.
ബാറ്റിങ്ങിനിറങ്ങിയ വാര്‍ണറെ, 'ചതിയന്‍ വാര്‍ണര്‍', 'ചതിയന്‍ പുറത്തു പോ' എന്നിങ്ങനെ അധിക്ഷേപിച്ച് കാണികള്‍ കൂവി വിളിച്ചു. ലോകകപ്പിന് പിന്നാലെ ഇംഗ്ലണ്ടില്‍ ആഷസ് പരമ്പരയും നടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കളിക്കാരുടെ സുരക്ഷാ കാര്യത്തില്‍ കടുത്ത ആശങ്ക നില നില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, World Cup, News, Cricket, Australia, England, London, Cheating, Controversy, Audience reacted against david warner

Powered by Info News For You

Comments
Post a Comment