'ആക്ഷന്‍ വില്ലന്‍ ബൈജു'; യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം: (www.kvartha.com 04.05.2019) പെരിന്തല്‍മണ്ണയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. മേലാറ്റൂര്‍ എസ്‌ഐ ബൈജുവിനെതിരെയാണ് മേലാറ്റൂര്‍ പാതിരിമണ്ണ സ്വദേശിയായ ഹാഷിര്‍ പരാതി നല്‍കിയിരിക്കുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ടിനും മനുഷ്യാവകാശ കമ്മീഷനുമാണ് പരാതി നല്‍കിയത്.

ചെമ്മാണിയോട് ബസ് സ്‌റ്റോപ്പില്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെ സമീപത്ത് താമസിക്കുന്ന മേലാറ്റൂര്‍ എസ്‌ഐ അകാരണമായി ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് ഹാഷിറിന്റെ പരാതി. മര്‍ദ്ദനത്തില്‍ മുതുകിലും തോളിലും പരിക്കേറ്റ ഹാഷിര്‍ പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ച ശേഷം സ്‌റ്റേഷനില്‍ കൊണ്ടുപോയി കേസ് ചുമത്തിയതായും ആരോപണമുണ്ട്.


അതേസമയം ആരോപണങ്ങളെ മേലാറ്റൂര്‍ എസ്‌ഐ ബൈജു നിഷേധിച്ചു. താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും അസ്വാഭാവികത തോന്നിയപ്പോള്‍ വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്‌ഐ പറഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Malappuram, News, Police, SI, Assault, Complaint, Youth Complainted Against SI for Assault


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?