ഫിനിക്‌സ് വിസാ തട്ടിപ്പ് കേസ്; പ്രധാന പ്രതി റോബിന്‍ മാത്യു വിദേശത്തേക്ക് കടന്നത് അരക്കോടിയുമായി
കോട്ടയം: (www.kvartha.com 07.05.2019) എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് വിസാ തട്ടിപ്പ് കേസിലെ പ്രധാന പ്രതി റോബിന്‍ മാത്യു വിദേശത്തേക്ക് കടന്നത് അരക്കോടിയുമായി. ബാങ്കില്‍ നിന്ന് പിന്‍വലിച്ച 55 ലക്ഷം രൂപയുമായാണ് ഇയാള്‍ നാടുവിട്ടത്. അക്കൗണ്ടില്‍ ഇനി അവശേഷിക്കുന്നത് അയ്യായിരം രൂപ മാത്രമാണ്.
ഇയാള്‍ വ്യാജ വിസയില്‍ കാനഡയിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം തട്ടിയെടുത്ത പണം എങ്ങനെ വിദേശത്തേക്ക് കടത്തിയെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു. ഇയാളെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും.
അതേസമയം, ഓരോ ദിവസം കഴിയുംതോറും തട്ടിപ്പിനിരയായവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇപ്പോള്‍ മുന്നൂറോളം പേര്‍ തട്ടിപ്പിനിരയായതായാണ് വിവരം. ഏകദേശം അഞ്ചു കോടി രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്.
സംഭവത്തില്‍ കൈപ്പുഴ ഇടമറ്റം റോബിന്റെ പിതാവ് മാത്യു, റോബിന്റെ അനുജന്‍, നാട്ടകം പള്ളം കരിമ്പിന്‍കാല വഴിയില്‍പ്പറമ്പില്‍ നവീന്‍കുമാര്‍ (29), കൊല്ലാട് നാല്‍ക്കവല പുത്തേട്ട് വീട്ടില്‍ ജയിംസ് വര്‍ഗീസ് (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ തായ്‌ലന്റിലേക്ക് കടന്ന നവീന്‍കുമാറിനെയും ജയിംസിനെയും ഇന്റര്‍പോളിന്റെ സഹായത്തോടെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cheating case; Main accused Robin Mathew abroad in foreign, Kottayam, News, Local-News, Cheating, Case, Accused, Police, Foreign, Kerala.

Powered by Info News For You

Comments
Post a Comment