മുഹമ്മദ് മീരാന്‍; മണ്‍മറഞ്ഞത് തമിഴും മലയാളവും ഒരുപോലെ വഴങ്ങിയ പ്രതിഭ

കോഴിക്കോട്: (www.kvartha.com 11/05/2019) കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖ തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍(75) നിര്യാണത്തില്‍ അനുശോചന പ്രവാഹവും. സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധിപേരാണ് തമിഴ്, മലയാള സാഹിത്യ ശാഖകള്‍ക്ക് അനര്‍ഘ സംഭാവനകള്‍ നല്‍കിയ മീരാന്റെ മരണത്തില്‍ അനുശോചനമറിയിച്ചത്.

ദക്ഷിണേന്ത്യയിലെ സവിശേഷ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രമുഖ പങ്കുവഹിച്ച സാഹിത്യകാരനായിരുന്നു മീരാന്‍. തമിഴും മലയാളവും ഒരുപോലെ വഴങ്ങുന്ന മീരാന്‍ ഇരുഭാഷകളിലും രചനകള്‍ നിര്‍വഹിച്ചു. ഒരു കടലോരഗ്രാമത്തിന്‍ കഥൈ (ഒരു കടലോര ഗ്രാമത്തിന്റെ കഥ) ചായ് വുനാര്‍ കാലി (ചാരു കസേര), കൂനന്‍ തോപ്പ് തുടങ്ങി അദ്ദേഹത്തിന്റെ പല കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. വിസ്മരിക്കപ്പെട്ടവര്‍ എന്ന പേരില്‍ ഒരു ചെറു നോവല്‍ മലയാളത്തില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മീരാന്റെ കൃതികള്‍ നിരവധി ഇന്ത്യന്‍, വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹം നേടിയിരുന്നു. നാഷനല്‍ ബുക്ക് ട്രസ്റ്റിന്റെ ഉപദേശക സമിതി, ദൂരദര്‍ശന്‍ പ്രോഗ്രാം കമ്മിറ്റി, മാനവ വിഭവശേഷി വകുപ്പിന്റെ സിപിഐഎല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജമീലാ മീരാന്‍. മക്കള്‍: ഷമീം അഹമ്മദ്, മിര്‍സാദ് അഹമ്മദ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, News, Obituary, Tamil, Malayalam, Writer, Muhammed Meeran; A Litterateur Gave Contributions on Both Tamil and Malayalam. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?