പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു
കന്യാകുമാരി: (www.kvartha.com 06.05.2019) പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളും മുന്‍ താല്‍ക്കാലിക ജീവനക്കാരനുമാണ് കന്യാകുമാരി ജില്ലയില്‍ പേച്ചിപ്പാറയ്ക്ക് അടുത്തുള്ള കോതയാറില്‍ മുങ്ങിമരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.
നാലാംവര്‍ഷ എംഎസ്‌സി ഇന്റഗ്രേറ്റഡ് ബയോടെക്‌നോളജി വിദ്യാര്‍ത്ഥി പാറശാലയ്ക്ക് സമീപം നല്ലൂര്‍വട്ടം പ്ലാമൂട്ടിക്കട വിഷ്ണുനിവാസില്‍ വിജയന്റെ മകന്‍ വിഷ്ണു(24), ബിഎസ്‌സി അഗ്രികള്‍ച്ചര്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ശ്രീകാര്യം പാങ്ങപ്പാറ വിവേക് വില്ലയില്‍ സുഭാഷിന്റെ മകന്‍ ശന്തനു(24), താത്കാലിക ജീവനക്കാരനായിരുന്ന വണ്ടിത്തടം പൊറ്റവിള വീട്ടില്‍ മോഹനന്റെ മകന്‍ അരുണ്‍ മോഹന്‍(23) എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി ആഴമുള്ള ഭാഗത്ത് വീണതാവാമെന്നാണ് പൊലീസിന്റെ നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Tamilnadu, River, Drowned, 3 Youngsters Drowned to Death While Bathing in River

Powered by Info News For You

Comments
Post a Comment