എക്‌സിറ്റ് പോള്‍ പ്രവചനത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്; വ്യാപാരത്തിന്റെ രണ്ടാം ദിനത്തിലും മുന്നേറ്റം തുടരുന്നു

മുംബൈ: (www.kvartha.com 21.05.2019) കേന്ദ്ര ഭരണത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിന് പിന്നാലെ വന്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി. വ്യാപാരത്തിന്റെ രണ്ടാം ദിനത്തിലും മുന്നേറ്റം തുടരുന്നു. മുംബൈ ഓഹരി സൂചിക സെന്‍സെക്‌സ് 219.06 പോയിന്റ് ഉയര്‍ന്ന് 39,571.73 ലെത്തി. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ചാണിത് .

National, News, EXIT-POLL, Indian, Mumbai, Central Government, Narendra Modi, Sensex, Nifty, Reliance, Exit poll influence stock market on second day of trade

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും മുന്നേറ്റം പ്രകടമായി. ഇന്നലെ വ്യാപാരം അവസാനിച്ചതില്‍ നിന്ന് 55.3 പോയിന്റ് ഉയര്‍ന്ന് 11,883.55 എന്ന നിലവാരത്തിലെത്തി. റെക്കോര്‍ഡ് നിലവാരത്തിലേക്കാണ് ദേശീയ ഓഹരി സൂചിക കുതിച്ചുകയറിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ സെന്‍സെക്‌സില്‍ വന്‍ നേട്ടമുണ്ടാക്കിയ ഓഹരികളാണ്.

ഓഹരി വിപണിയിലെ ഇപ്പോള്‍ കാണുന്ന കുതിപ്പ് അധികകാലം നീണ്ടു നില്‍ക്കില്ലെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തി. വ്യാഴാഴ്ച വോട്ടെണ്ണലിന് ശേഷം പുറത്തുവരുന്ന ഫലം എക്‌സിറ്റ് പോളിന് വിപരീതമായാല്‍ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായേക്കുമെന്നാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, EXIT-POLL, Indian, Mumbai, Central Government, Narendra Modi, Sensex, Nifty, Reliance, Exit poll influence stock market on second day of trade


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?