ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ രണ്ടാമത്തെ റിക്കവറി ഓഫീസ് കേരളത്തില്‍; നവകേരള നിര്‍മാണത്തിന് സാങ്കേതികസഹായം ലഭ്യമാക്കുകയാണ് മുഖ്യലക്ഷ്യം, പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സികളെ ഏകോപിപ്പിക്കും
തിരുവനന്തപുരം: (www.kvartha.com 16.05.2019) ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ രണ്ടാമത്തെ യുഎന്‍ റിക്കവറി ഓഫീസ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരത്തുള്ള ദുരന്തനിവാരണ അതോറിറ്റിയിലാണ് ഓഫീസ് തുറന്നിരിക്കുന്നത്. നവകേരള നിര്‍മാണത്തിന് മികച്ച മാതൃക നടപ്പാക്കല്‍, വിഭവസമാഹരണം എന്നിവയ്ക്കും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിനും സഹായം നല്‍കുക തുടങ്ങിയ സാങ്കേതിക സഹായങ്ങള്‍ റിക്കവറി ഓഫീസ് മുഖാന്തരം ലഭ്യമാക്കും. ഇതിന് വേണ്ടി വിവിധ യുഎന്‍ ഏജന്‍സികളുടെ ഏകോപനം സാധ്യമാക്കുന്നതും ലക്ഷ്യമാണ്.

യുണിസെഫ്, യുഎന്‍ഡിപി, യുനെസ്‌കോ, യുനെപ് തുടങ്ങിയ ഏജന്‍സികളുടെ ഏകോപനം ഇനി തിരുവനന്തപുരത്തെ ഓഫീസ് മുഖേന സാധ്യമാകും. ഇത്തരം ആവശ്യങ്ങള്‍ക്കായി ഇനി നേരിട്ട് ഓഫീസില്‍ ബന്ധപ്പെടാം. മറ്റു രാജ്യങ്ങളിലെ പുനര്‍നിര്‍മാണ മാതൃക ഇനി മുതല്‍ കേരളത്തിന് പരിചയപെടുത്തും. ഈ മാതൃക സംസ്ഥാനത്ത് നടപ്പാക്കാന്‍ ആവശ്യമായ ഇടപെടലുകളും സ്വീകരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, U.N, Office, Flood, Thiruvananthapuram, India, UNESCO, India's second un recovery office opened in Kerala
Powered by Info News For You
Comments
Post a Comment