ഒമാനില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന എട്ടുകോടിയുടെ സ്വര്‍ണം പിടികൂടിയ കേസ്; വിമാനത്താവളത്തിലെ ജീവനക്കാര്‍ കസ്റ്റഡിയില്‍, ആസൂത്രകനായ അഭിഭാഷകനെ പോലീസ് തെരയുന്നു

തിരുവനന്തപുരം: (www.kvartha.com 15.05.2019) ഒമാനില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന എട്ടുകോടിയുടെ സ്വര്‍ണം പിടികൂടിയ കേസില്‍ വിമാനത്താവളത്തിലെ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതിനു മുമ്പും ജീവനക്കാരുടെ സഹായത്താല്‍ സ്വര്‍ണക്കടത്ത് നടത്തിയതായുള്ള സി സി ടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

25 കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി തിരുവനന്തപുരം തിരുമല വിശ്വപ്രകാശം സ്‌കൂളിന് സമീപം സുനില്‍കുമാര്‍(45), സുഹൃത്ത് എറണാകുളം സ്വദേശിനിയും കഴക്കൂട്ടം നിവാസിയുമായ സെറീന (42) എന്നിവരെയാണ് ഡി.ആര്‍.ഐ പിടികൂടിയത്.

25 Kg Gold Worth Rs 8 Crore Seized From Thiruvananthapuram Airport, Thiruvananthapuram, News, Trending, Gold, Seized, Police, Custody, CCTV, Kerala

തിരുവനന്തപുരം വിമാനത്താവളവും ദുബൈയും കേന്ദ്രീകരിച്ച് സ്വര്‍ണക്കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് ഇതോടെ പുറത്തായത്. വിമാനത്താവള ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

അതിനിടെ തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയതിന് പിന്നില്‍ അഭിഭാഷകനെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയതായാണ് വിവരം. ബിജു എന്ന അഭിഭാഷകന് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് പിടിയിലായ സുനില്‍ ഡി.ആര്‍.ഐക്ക് മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചെടുത്തത്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനാണ് ബിജു. ഇയാളെ തേടി ഡി.ആര്‍.ഐ ഓഫീസിലെത്തിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. ബിജു ഒളിവിലാണെന്നാണ് വിവരം.

ജീവനക്കാരുടെ സഹായമുള്ളതിനാല്‍ കസ്റ്റംസ് പരിശോധനകളൊന്നും കൂടാതെ സുരക്ഷിതമായി സ്വര്‍ണം പുറത്ത് കടത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഹാന്‍ഡ് ബാഗിലാക്കി സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കടത്തിക്കൊണ്ടുവന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ ഇരുവരും സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയര്‍മാരായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഏഴുമാസത്തിനകം നാല്‍പ്പത് തവണ സെറീന സ്വര്‍ണം കടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കിലോയ്ക്ക് 10,000 രൂപ വീതമാണ് ഇവര്‍ക്ക് പ്രതിഫലമായി ലഭിച്ചിരുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായ സുനില്‍ കുമാര്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ജോലിക്ക് പോകുന്നില്ല. അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് കോര്‍പ്പറേഷന്റെ അച്ചടക്ക നടപടികള്‍ നേരിടുന്ന സുനില്‍കുമാറും സ്വര്‍ണക്കടത്തില്‍ കാരിയറായി വന്‍തോതില്‍ പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ സ്വത്തുവകകളും ബാങ്ക് നിക്ഷേപങ്ങളും കണ്ടെത്താനുളള ശ്രമങ്ങള്‍ ഡി.ആര്‍.ഐ ആരംഭിച്ചിട്ടുണ്ട്.

എറണാകുളം സ്വദേശിയായ സെറീന സ്വര്‍ണക്കള്ളക്കടത്തിന്റെ പേരിലാണ് കഴക്കൂട്ടത്തിന് സമീപം വാടകയ്ക്ക് താമസം തുടങ്ങിയത്. ഗള്‍ഫില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയെന്നാണ് ഇവര്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്. രാജ്യാന്തര ബന്ധമുള്ള സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് ഡി.ആര്‍.ഐ സ്ഥിരീകരിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുള്‍പ്പെടെ ഒരു വിഭാഗം ജീവനക്കാര്‍ക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ട്. ഇവരെ കണ്ടെത്താന്‍ സംശയിക്കുന്നവരുടെ ഫോണ്‍, ഇ-മെയില്‍ വിലാസങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡി.ആര്‍.ഐ പരിശോധിച്ചുവരികയാണ്.

ചൊവ്വാഴ്ച രാവിലെ ഒമാനില്‍ നിന്നെത്തിയ വിമാനത്തില്‍ നിന്നാണ് 25 കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി ഇവരെ പിടികൂടിയത്. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഇരുവരെയും എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 25 Kg Gold Worth Rs 8 Crore Seized From Thiruvananthapuram Airport, Thiruvananthapuram, News, Trending, Gold, Seized, Police, Custody, CCTV, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?