ഡ്രൈഡേയുടെ കള്ളപ്രചരണം; യഥാര്‍ത്ഥ ഡ്രൈഡേ വ്യക്തമാക്കി എക്‌സൈസ് വകുപ്പ്
തിരുവനന്തപുരം: (www.kvartha.com 21.05.2019) ഡ്രൈഡേയുടെ കള്ളപ്രചരണം. യഥാര്‍ത്ഥ ഡ്രൈഡേ എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. വോട്ടെണ്ണല്‍ പ്രമാണിച്ച് മെയ് 21 മുതല്‍ മെയ് ആറ് വരെ മദ്യവില്‍പ്പനശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമെന്ന് എക്‌സൈസ് കമ്മീഷണറും ബിവറേജസ് കോര്‍പ്പറേഷനും അറിയിച്ചു.
വോട്ടെണ്ണലിന്റെ ഭാഗമായി മെയ് 23ന് മാത്രമായിരിക്കും ഡ്രൈഡേ എന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. എന്നാല്‍ ചൊവ്വാഴ്ച്ച മുതല്‍ മദ്യവില്‍പ്പനശാലകള്‍ തുറന്ന് പ്രവര്‍ത്തുക്കില്ലെന്ന വാര്‍ത്ത വിശ്വസിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്കാണ് കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Election, Lok Sabha, Beverages Corporation, Fake, Excise department announces the Dry day.
Powered by Info News For You

Comments
Post a Comment