മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവം; ജില്ലാ കളക്ടര്‍ നെയ്യങ്കയം സന്ദര്‍ശിച്ചു, ഫിഷറീസ് വകുപ്പ് അന്വേഷണം തുടങ്ങി, പരിശോധന റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം
കാസര്‍കോട്: (www.kasargodvartha.com 21.05.2019) നെയ്യങ്കയത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമാവാത്ത സാഹചര്യത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബുവിനൊപ്പം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെ അജിത, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സ്ഥലത്തെത്തി അന്വേഷണം നടത്തി.
വിദഗ്ധ പരിശോധനയ്ക്കായി പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നെയ്യം കയത്തിലെ വെള്ളം ശേഖരിച്ച് പരിശോധനക്കയച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം പുറത്തു വരുമെന്ന് അറിയിച്ചിട്ടുണ്ട്. ബാഹ്യ ഇടപെടലിലൂടെ വിഷം കലര്‍ത്തിയതായോ നഞ്ച് കലര്‍ത്തിയതായോ ഉള്ള വിവരങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ ലഭ്യമായിട്ടില്ല. എന്നാല്‍ മീന്‍ പിടിക്കാനുള്ള ആള്‍ക്കാരുടെ ശ്രമത്തിനിടയില്‍ ചെളി കലങ്ങുകയും മത്സ്യങ്ങളുടെ ചെകിളയില്‍ ചെളി കടന്ന് ശ്വാസം കിട്ടാതെ അവ പുറത്തേക്ക് ചാടാനുള്ള സാധ്യത ഉണ്ടെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെ അജിത കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fish, Death, River, Report, District Collector, Pollute rivers, Result, District collector visited at neyyamkayam, verification report is in two days

Powered by Info News For You

Comments
Post a Comment