ദേശീയ പാതാവികസനം അട്ടിമറിക്കാന്‍ കൂട്ടുനിന്ന ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി രംഗത്ത്; ബി ജെ പി നാടിന് ബാധ്യത
തിരുവനന്തപുരം: (www.kvartha.com 07.05.2019) കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ കൂട്ടുനിന്ന ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ദേശീയപാതാ വികസനം തടസപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ക്കരിക്കയച്ച കത്ത് പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും പിണറായി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ദേശീയപാതാ വികസനം ഏറെ പ്രാധാന്യമുള്ളതെന്നും ഏറെക്കാലം പദ്ധതി മുടങ്ങികിടക്കുകയായിരുന്നെന്നും ഈ കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശരിയായ രീതിയില്‍ ഇടപെട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെ 45 മീറ്റര്‍ വീതിയില്‍ നാഷണല്‍ ഹൈവെ നാല് വരിയാക്കുന്ന പ്രോജക്ട് കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പാത സ്‌കീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2013ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ എടുക്കാത്തതുമൂലം പദ്ധതി പാതിവഴിയിലാവുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ നാഷണല്‍ ഹൈവെ അതോറിറ്റി അതില്‍ നിന്നും പിന്മാറിയിരുന്നു. ഇതിന് ശേഷമാണ് എല്‍.ഡി.എഫ് മുന്‍കൈ എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കണം, ദേശീയപാത വികസന അതോറിറ്റിയുടെ നടപടി അവസാനിപ്പിക്കണം എന്നാണ് ശ്രീധരന്‍ പിള്ളയുടെ കത്തില്‍ പറഞ്ഞിരിക്കുന്നത്. നമ്മുടെ നാട്ടിലുള്ള ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ തന്നെ കഴിയട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. സംസ്ഥാനവുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് പദ്ധതി നിറുത്തി വയ്ക്കാന്‍ തീരുമാനിച്ചത്. കാരണം വ്യക്തമാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാട്ടില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ആ നാട്ടില്‍ ജീവിക്കുന്ന ജനങ്ങളുടെ സൗകര്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വം എന്താണെന്നുള്ള പ്രാഥമിക അറിവ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ നാടിന് തന്നെ ബാധ്യതയായിരിക്കും. ബിജെപി ആ ഗണത്തില്‍പ്പെടുന്നുവെന്ന് അവര്‍ സ്വയം തെളിയിച്ചിരിക്കുകയാണ്.
കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. ഇത്തരമൊരു കത്ത് കേന്ദ്രത്തിലേക്ക് അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നിലെങ്കിലും അവതരിപ്പിക്കേണ്ടതാണ്. അല്ലെങ്കില്‍ പൊതുജനമധ്യത്തില്‍ വെക്കണം. ഇതൊന്നുമില്ലാതെ വളരെ രഹസ്യമായി കത്തയച്ച് വികസന പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ഉണ്ടായത്. ശ്രീധരന്‍ പിള്ള ദേശീയപാതാ വികസനത്തെ അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് മന്ത്രി തോമസ് ഐസക് ആണ് പുറത്തുവിട്ടത്.
നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് വേണ്ടി ദേശീയതലത്തിലുള്ള അധികാരം ഉപയോഗിച്ച് ദേശീയപാതാ വികസനത്തിന് തടസം സൃഷ്ടിക്കാന്‍ ബിജെപി മുമ്പും ശ്രമിച്ചിട്ടുണ്ട്. ഇത്തരം ശക്തികളെ ശക്തമായി നേരിടാന്‍ കേരള ജനത തയ്യാറാകണം. പ്രളയത്തിന്റെ സമയത്തും ഇവരെ കേരള ജനത നേരിട്ടിട്ടുണ്ട്.
ദേശീയപാത വികസനത്തിനായി സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തു. അതിവേഗത്തിലാണ് സ്ഥലമേറ്റെടുപ്പ് സംസ്ഥാനം നടപ്പാക്കിയത്. സംസ്ഥാനവുമായി ചര്‍ച്ച നടത്താതെയാണ് ഇപ്പോള്‍ പദ്ധതി നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഇതു സംബന്ധിച്ച തീരുമാനം പുറത്ത് വരുന്നത്. രണ്ട് വര്‍ഷക്കാലം സംസ്ഥാനത്ത് ദേശീയപാതാ വികസനം നിശ്ചലമാക്കുന്നതാണ് തീരുമാനം. സംസ്ഥാനത്തിന്റെ ചിരകാല സ്വപ്നത്തിന്റെ ചിറകരിയുന്നതാണ് ഈ തീരുമാനം എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ദേശീയപാതാ വികസനത്തിന്റെ ഒന്നാംപട്ടികയില്‍ ഉള്‍പ്പെട്ടത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. മറ്റു കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ സാമ്പത്തികമായി സഹായിക്കാത്തത് മാത്രമല്ല കേരളത്തിന്റെ നവോത്ഥാന-പാരമ്പര്യ മൂല്യങ്ങളെ തകര്‍ക്കാനുള്ള ശ്രമവും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും ബിജെപി സര്‍ക്കാര്‍ ശ്രമിച്ചു. പുറത്ത് നിന്ന് ലഭിക്കേണ്ട സഹായം തടഞ്ഞുവെച്ചു. ഒരാപത്ത് വരുമ്പോള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് ലോകത്തിന് മുന്നില്‍ വിളിച്ചോതിയ ജനതയെ വര്‍ഗീയത പറഞ്ഞ് ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ നോക്കിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM accuses Centre of 'narrow' thinking, Thiruvananthapuram, News, Politics, Letter, Cabinet, Press meet, Chief Minister, Pinarayi vijayan, Criticism, BJP, CPM, Kerala.

Powered by Info News For You

Comments
Post a Comment