തീരദേശമേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷം; തിരൂരില്‍ സര്‍വകക്ഷി സമാധാന യോഗം, തീരുമാനം സിപിഎം - മുസ്ലീം ലീഗ് നേതാക്കളുടെ കൂടികാഴ്ചയില്‍
മലപ്പുറം: (www.kvartha.com 09.05.2019) തീരദേശമേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായ പശ്ചാത്തലത്തില്‍ തിരൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം നടത്തും. ഒരാഴ്ചയായി നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരാത്ത സാഹചര്യത്തിലാണ് സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്. ഒരാഴ്ച മുമ്പ് താനൂര്‍ നഗരസഭാ കൗണ്‍സിലറും മുസ്ലീം ലീഗ് നേതാവുമായ സി പി സലാം, ബന്ധു മൊയ്തീന്‍ കോയ എന്നിവര്‍ക്ക് വെട്ടേറ്റിരുന്നു. ഇതിന് ശേഷം താനൂര്‍, തിരൂര്‍ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് സിപിഎം - മുസ്ലീം ലീഗ് നേതാക്കള്‍ ചേര്‍ന്ന യോഗത്തിലാണ് തീരദേശ മേഖലയിലെ ജനങ്ങളെക്കൂടി ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി സമാധാന യോഗം വിളിക്കണമെന്ന തീരുമാനമായത്.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. ഒരു വര്‍ഷം മുമ്പ് അക്രമങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ സര്‍വ്വകക്ഷി യോഗം ചേരുകയും അക്രമങ്ങളെ തള്ളിപ്പറയുകയും ചെയ്തിരുന്നു. കേസില്‍ പെട്ടാല്‍ രാഷ്ട്രീയ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന നിലപാട് എടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ ഏറെക്കുറെ അവസാനിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Malappuram, Politics, Crime, Muslim-League, CPM, Case, political conflicts in coastal area, All-party peacekeeping meeting in tirur.

Powered by Info News For You

Comments
Post a Comment