സൗദിയില്‍ ഇനി സ്ഥിരം ഇഖാമ; വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള പ്രിവിലേജ്ഡ് ഇഖാമ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; അപേക്ഷ സ്വീകരിച്ചു തുടങ്ങി
റിയാദ്: (www.kvartha.com 20.05.2019) സൗദിയില്‍ സ്ഥിരം ഇഖാമയ്ക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള പ്രിവിലേജ്ഡ് ഇഖാമ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി. സ്ഥിരതാമസ ഇഖാമയ്ക്ക് ഒറ്റത്തവണ ഫീസ് ആയി എട്ട് ലക്ഷം റിയാലാണ് ഈടാക്കുന്നത്. ഒരു വര്‍ഷ കാലാവധിയുള്ള പ്രിവിലേജ്ഡ് ഇഖാമക്ക് ഒരു ലക്ഷം റിയാലാണ് ഫീസ്.
കാലാവധിയുള്ള പാസ്‌പ്പോര്‍ട്ട്, 21 വയസ് പൂര്‍ത്തിയായിരിക്കല്‍, രാജ്യം പ്രതീക്ഷിക്കുന്ന സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍, ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്ന് മുക്തമായിരിക്കല്‍, പകര്‍ച്ചവ്യാധി രോഗമില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ സാക്ഷ്യപത്രം എന്നിവയാണ് പ്രാഥമിക നിബന്ധനകള്‍.
നിലവില്‍ സൗദിയിലുള്ള വിദേശികള്‍ക്കും പ്രിവിലേജ്ഡ് ഇഖാമക്ക് അപേക്ഷിക്കാവുന്നതാണ്. സൗദിയിലുള്ളവര്‍ അപേക്ഷിക്കുകയാണെങ്കില്‍ അവര്‍ക്ക് കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കണം. അപേക്ഷ പരിഗണിച്ചാല്‍ 30 ദിവസത്തിനകം ഫീസടച്ചിരിക്കണം. കൂടാതെ മെഡിക്കല്‍ ഇന്‍ഷുറന്‍സും എടുത്തിരിക്കണം.
രണ്ട് മാസം തടവോ ഒരു ലക്ഷം റിയാല്‍ പിഴയോ ലഭിക്കുന്ന കുറ്റകൃത്യത്തില്‍ പെടുന്നയാളുടെ പ്രിവിലേജ്ഡ് ഇഖാമ റദ്ദ് ചെയ്യും. സൗദിയില്‍ നിന്ന് നാടുകടത്തണമെന്ന് കോടതി വിധിക്കുന്ന വേളയിലും സമാന നടപടിയുണ്ടാകും. അപക്ഷകന്‍ നല്‍കിയ വിവരങ്ങള്‍ സത്യസന്ധമല്ലെന്ന് വെളിപ്പെടല്‍, രാഷ്ട്രത്തിന്റ നിബന്ധനകള്‍ പാലിക്കാതിരിക്കല്‍, പ്രിവിലേജ്ഡ് ഇഖാമയില്‍ നിന്ന് സ്വയം വിരമിക്കല്‍, മരണം, യോഗ്യത നഷ്ടപ്പെടല്‍ തുടങ്ങിയ കാരണത്താലും ഇഖാമ റദ്ദ് ചെയ്യപ്പെടാം.
Keywords: World, Gulf, Riyadh, Saudi Arabia, News, Visa, Permanent Special Privilege Iqama to cost $213,333; $26,666 for one-year ID

Powered by Info News For You
Comments
Post a Comment