മധുരയില്‍ ദളിത് യുവാവിന് നേരെ മേല്‍ ജാതിയില്‍പ്പെട്ടവരുടെ അതിക്രമം; മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി
മധുര: (www.kvartha.com 08.05.2019) മധുര കൊല്ലിമലയില്‍ ദളിത് യുവാവിന് നേരെ മേല്‍ ജാതിക്കാരുടെ അതിക്രമം. നിര്‍ബന്ധിച്ച് മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി യുവാവ് പരാതി നല്‍കി. ഇതിനിടയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും കാര്യമായ നടപടിയെടുത്തില്ല എന്ന ആരോപണം ശക്തമാവുകയാണ്. ജാതീയമായ പകയാണ് ആക്രമണത്തിന് പിന്നിലെന്ന് യുവാവ് മൊഴി നല്‍കി. മന്നാര്‍ഗുഡിക്കടുത്തുള്ള തിരുവണ്ടുതുറൈ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഇഷ്ടിക ചൂള നടത്തുന്ന ദളിത് യുവാവ് ജോലി സ്ഥലത്ത് നിന്നും പുലര്‍ച്ചെ വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ കേസിലെ പ്രധാന പ്രതിയായ മുത്തു എന്ന ശക്തിവേല്‍ അടിച്ചു വീഴ്ത്തുകയായിരുന്നു എന്നതാണ് പരാതി. തുടര്‍ന്ന് ബന്ധുക്കളായ രണ്ട് പേരെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിക്കുകയും കെട്ടിയിടുകയും ചെയ്തു. പിന്നീട് മുത്തു മനുഷ്യ വിസര്‍ജ്യം കൊണ്ടുവന്ന് തല്ലി തീറ്റിക്കുകയും ശരീരത്തിലേക്കും വായിലേക്കും മൂത്രമൊഴിക്കുകയും ചെയ്തു എന്നും പരാതിയില്‍ പറയുന്നു.
സമീപവാസികളാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. പ്രതികളായ മൂന്ന് പേരെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. പ്രതികള്‍ക്കെതിരെ എസ് സി, എസ് ടി അട്രോസിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് ചുമത്തിയില്ലെന്ന് യുവാവ് ആരോപിച്ചു. മുമ്പും സമാന സംഭവം നടന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, chennai, Tamilnadu, Case, Police, Complaint, Home, Youth, Accused, Human- rights, Tamilnadu youth complaint force-fed human excreta by upper castes

Powered by Info News For You

Comments
Post a Comment