കുഞ്ഞു രാഹുലിനെ ഏറ്റുവാങ്ങിയ വയനാട്ടുകാരി രാജമ്മയുടെ മോഹം പൂവണിയുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയങ്ക ഗാന്ധി
സുല്‍ത്താന്‍ബത്തേരി : (www.kvartha.com 03.05.2019) 'രാഹുല്‍ഗാന്ധിയെ കാണണം, സംസാരിക്കണം' -കുഞ്ഞുരാഹുലിനെ ഏറ്റുവാങ്ങിയ വയനാട്ടുകാരിയായ നഴ്സ് രാജമ്മയുടെ ഈ ആഗ്രഹം പൂവണിയാന്‍ പോകുന്നു. കഴിഞ്ഞദിവസത്തെ പ്രിയങ്കാ ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പാണ് രാജമ്മയ്ക്ക് പ്രതീക്ഷയേകുന്നത്. രാഹുലിനും ഇതേ ആഗ്രഹമുണ്ടാകാമെന്നായിരുന്നു സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. രാജമ്മയുമായി സംസാരിക്കാനും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനും രാഹുലും വളരെ ആഗ്രഹിക്കുന്നുണ്ടാകുമെന്നായിരുന്നു പ്രിയങ്കയുടെ പോസ്റ്റ്.
'രാഹുല്‍ എന്റെ കൊച്ചുമകനാണ്, അങ്ങനെ കാണാനാണ് എനിക്കിഷ്ടം. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ ഏറെ ആഹ്ലാദത്തിലായിരുന്നു ഞാന്‍. നേരില്‍ക്കാണാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ആ സമയത്ത് വിദേശത്തായിരുന്നതിനാല്‍ കഴിഞ്ഞില്ല. രാഹുലിനെ ഒരുതവണയെങ്കിലും നേരില്‍ കാണണം. അവന്റെ അച്ഛനും അമ്മയ്ക്കും പറയാന്‍ സാധിക്കാത്ത ഒരുപാട് കഥകള്‍ എനിക്ക് പറയാനുണ്ട്' - എന്ന് രാജമ്മ പറയുന്നു.
നായ്ക്കട്ടി വാവത്തില്‍ രാജപ്പന്റെ ഭാര്യയാണ് രാജമ്മ. ഡെല്‍ഹിയിലെ ഹോളിഫാമിലി ആശുപത്രിയില്‍ നഴ്സായി ജോലിചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ജനനം. 1970 ജൂണ്‍ 19-ന് ഉച്ചതിരിഞ്ഞായിരുന്നു രാഹുല്‍ ജനിച്ചത്.
'പ്രധാനമന്ത്രിയുടെ പേരക്കുട്ടിയുടെ ജനനത്തില്‍ എല്ലാവരും ആഹ്ലാദത്തിലായിരുന്നു. ആ ചോരക്കുഞ്ഞിനെ ഒരുപാടുതവണ കൈകളിലെടുക്കാന്‍ ഭാഗ്യമുണ്ടായി. അവനൊരു സുന്ദരക്കുട്ടപ്പനായിരുന്നു. പ്രശസ്തനായ ഡോ. ഗയ് ആയിരുന്നു ഗൈനക്കോളജിസ്റ്റ്. അദ്ദേഹമാണ് സോണിയാഗാന്ധിയെ ചികിത്സിച്ചിരുന്നത്' എന്നും രാജമ്മ പറയുന്നു.
പ്രസവ സമയത്ത് 'രാജീവ് ഗാന്ധിയും സഹോദരന്‍ സഞ്ജയ് ഗാന്ധിയും ലോബര്‍റൂമിന് പുറത്തുണ്ടായിരുന്നു. അവര്‍ക്ക് ലേബര്‍റൂമില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിട്ടും പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാഹുലിനെ കാണാനെത്തിയത്' -ആ കാഴ്ചകളൊന്നും രാജമ്മയുടെ കണ്ണില്‍നിന്ന് മാഞ്ഞിട്ടില്ല.
രാജമ്മയുടെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ കോഴിക്കോട് സ്വദേശി മേരി, പ്രിയങ്കയുടെ ജനനസമയത്ത് ലേബര്‍ റൂമിലുണ്ടായിരുന്നു. ഹോളി ഫാമിലി ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് രാജമ്മയെ വയനാട് സ്വദേശിയും മിലിറ്ററി ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനുമായ വയനാട് സ്വദേശി രാജപ്പന്‍ വിവാഹം കഴിച്ചത്.
വിവാഹത്തോടെ രാജമ്മയ്ക്കും മിലിറ്ററി ആശുപത്രിയില്‍ നഴ്സായി ജോലികിട്ടി. വിരമിച്ചശേഷം നായ്ക്കട്ടിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് ഇപ്പോള്‍ ദമ്പതിമാര്‍. ഏകമകന്‍ രാജേഷും മരുമകള്‍ സിന്ധുവും കുവൈത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala nurse who first held Rahul Gandhi as baby waiting to tell him untold stories, News, Politics, Local-News, Nurse, Rahul Gandhi, Child, hospital, Lifestyle & Fashion, Kerala, News.

Powered by Info News For You

Comments
Post a Comment