പൊയിനാച്ചിയില്‍ ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു: രണ്ടുപേര്‍ക്ക് ഗുരുതരം


കാസര്‍കോട് (www.evisionnews.co): പൊയിനാച്ചിയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുറ്റിക്കോല്‍ പള്ളഞ്ചിമൂലയിലെ സുധി, മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെ പൊയിനാച്ചിക്കടുത്ത് കരിച്ചേരിയിലാണ് അപകടം. കല്യാണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. അപകട വിവരമറിഞ്ഞ പരിസരവാസികള്‍ നാലുപേരെയും പുറത്തെടുത്ത് ചെങ്കള നായനാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രണ്ടുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നു. മറ്റു രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?