വര കടന്ന പാക്കികള്‍ പെട്ടു; വ്യോമപാത ലംഘിച്ച പാകിസ്ഥാന്‍ വിമാനത്തെ ഇന്ത്യന്‍ സൈന്യം വളഞ്ഞു, ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിപ്പിച്ചു, പിന്തുടര്‍ന്ന് വളഞ്ഞത് ഇന്ത്യന്‍ വ്യോമസേന സുഖോയ് വിമാനങ്ങള്‍
ജയ്പൂര്‍:(www.kvartha.com 10/05/2019) വ്യോമപാത ലംഘിച്ച പാകിസ്ഥാന്‍ വിമാനത്തെ ഇന്ത്യന്‍ സൈന്യം വളഞ്ഞ് ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിപ്പിച്ചു. വ്യോമപാത ലംഘിച്ച് പറന്ന ആന്റണോവ് എഎന്‍12 എന്ന കാര്‍ഗോ വിമാനത്തെയാണ് ഇന്ത്യന്‍ വ്യോമസേന ജയ്പൂരില്‍ ഇറക്കിപ്പിച്ചത്. വൈകുന്നേരം 4.55നായിരുന്നു സംഭവം.
വിമാനം വ്യോമപാത ലംഘിച്ച് പറന്നു എന്ന് മനസിലാക്കിയ ഇന്ത്യന്‍ വ്യോമസേന സുഖോയ് വിമാനങ്ങള്‍ അതിനെ പിന്തുടരുകയും കാര്‍ഗോ വിമാനത്തിലെ പൈലറ്റുമാരുമായി ബന്ധപ്പെട്ട ശേഷം വിമാനം താഴെയിറക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
ഇന്ത്യന്‍ സൈന്യം വിമാനത്തെ വളഞ്ഞെന്ന് മനസിലാക്കിയ പൈലറ്റുമാര്‍ ഉടന്‍ തന്നെ ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. റാന്‍ ഓഫ് കച്ചിന് 70 കിലോമീറ്റര്‍ വടക്ക് മാറിയുള്ള വ്യോമപാതയിലേക്കാണ് വിമാനം കടന്നതെന്ന് വ്യോമസേന അറിയിച്ചു.
യാത്രാ വിമാനങ്ങള്‍ക്ക് വിലക്കുള്ള വ്യോമപാതയാണിത്. 27,000 അടി മുകളിലായിരുന്ന കാര്‍ഗോ വിമാനം ആദ്യം ഇന്ത്യന്‍ ഏജന്‍സികളുടെ റേഡിയോ കോളുകള്‍ക്ക് പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ത്യയുടെ സുഖോയ് വിമാനം പിന്തുടരുകയായിരുന്നു.
വ്യോമസേന വിമാനം പരിശോധിച്ച് വരികയാണ് ജോര്‍ജ്ജിയയിലെ ടിബിലിസി വിമാനത്താവളത്തില്‍ നിന്നും കറാച്ചി വഴി ഡല്‍ഹിയിലേക്ക് വന്നതാണെന്നാണ് ജീവനക്കാരുടെ വാദം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Jaipur, National, Flight, IAF jets force Ukrainian plane coming from Pakistan to land in Jaipur

Powered by Info News For You

Comments
Post a Comment