കാസര്‍കോട്ടെ വോട്ടെണ്ണല്‍ ഇങ്ങനെ

കാസര്‍കോട്: (www.kasargodvartha.com 20.05.2019) കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലില്‍ ഒരു റൗണ്ടില്‍ 89 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. മൊത്തം 15 റൗണ്ടുകളിലായിട്ടാകും വോട്ടുകള്‍ എണ്ണുക. മണ്ഡലത്തില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍,പയ്യന്നൂര്‍, കല്ല്യാശേരി നിയോജക മണ്ഡലങ്ങള്‍ക്കായി പ്രത്യേകം വോട്ടെണ്ണല്‍ റൂമുകളിലായി കൗണ്ടിങ് ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ നിയോജക മണ്ഡലത്തിലേയും വോട്ടെണ്ണല്‍ മുറികളില്‍   അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ(എ ആര്‍ ഒ) നേതൃത്വത്തില്‍ ഒരു ടേബിളും കൂടാതെ നിശ്ചിത എണ്ണം കൗണ്ടിങ് ടേബുകളും ഉണ്ടാകും. ഓരോ കൗണ്ടിങ് ടേബിളിലും കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവരുണ്ടാകുക.  എ ആര്‍ ഒയുടെ ടേബിള്‍ ഉള്‍പ്പെടെ ഓരോ ടേബിളിനു സമീപത്തും സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്ക് പ്രത്യേക സ്ഥലമുണ്ടാകും.

പോസ്റ്റല്‍ വോട്ടുകളും  ഇ.വി.എം വോട്ടുകളും രാവിലെ എട്ടു മണി മുതല്‍ എണ്ണിത്തുടങ്ങും. ഈ വോട്ടുകള്‍ എല്ലാം എണ്ണിത്തീര്‍ത്തനിന് ശേഷമാകും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക.

വിവിപാറ്റ് എണ്ണുന്നത് ഏതൊക്കെ സാഹചര്യത്തില്‍

കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും അഞ്ചുവീതം ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. ഇതുള്‍പ്പെടെ  നാലു സാഹചര്യലാണ് വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക.

1. ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍.

2. ഇവിഎം ഡിസ്പ്ലേ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും.

3. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ചെയ്യുന്ന മോക് പോള്‍ നീക്കം ചെയ്യാത്ത ഇവിഎമ്മിന്റെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും.

4. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി ഇവിഎം ക്ലോസ് ബട്ടന്‍ ഉപയോഗിക്കാതെ സീല്‍ ചെയ്ത ഇവിഎമ്മിന്റെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, election, About Votes counting of Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?